30.6 C
Kottayam
Saturday, April 27, 2024

ഭീഷണിയും അപകീര്‍ത്തിപ്പെടുത്തലും; മാണി സി കാപ്പനെതിരെ ഹര്‍ജിയുമായി നിര്‍മാതാവ്

Must read

ആലപ്പുഴ: പാലായിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ ഹര്‍ജിയുമായി സിനിമ നിര്‍മാതാവ്. ആലപ്പുഴ സ്വദേശിയായ നിര്‍മാതാവ് ഹസീബ് ഹനീഫാണ് സ്വകാര്യഹരജി നല്‍കിയിരിയ്ക്കുന്നത്. ‘മാന്‍ ഓഫ് ദി മാച്ച്’ സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിന് പോലീസില്‍ വ്യാജപരാതി നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ഹരജി ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയല്‍ ചെയ്തു.2018 ലാണ് സാറ്റലൈറ്റ് റൈറ്റിനെ ചൊല്ലി തര്‍ക്കമുണ്ടാവുന്നത്. മാണി സി.കാപ്പനാണ് ‘മാന്‍ ഓഫ് ദി മാച്ച് ‘ നിര്‍മിച്ചത്.

സിനിമയുടെ സാറ്റലൈറ്റ് അവകാശം ഹസീബ് ഹനീഫിന് 1,30,000 രൂപയ്ക്ക് നല്‍കിയിരുന്നു. 2018 ല്‍ അത് വീണ്ടും മറിച്ചുവില്‍ക്കാന്‍ മാണി സി.കാപ്പന്‍ ശ്രമിക്കവെ ഇത് തടഞ്ഞ ഹസീബിനെതിരെ പാലാ പോലീസില്‍ കേസ് നല്‍കി. എന്നാല്‍ മാണി സി.കാപ്പന്‍ നല്‍കിയത് കള്ളപരാതിയാണെന്നും ഹസീബിന്റെ പക്കല്‍ യഥാര്‍ഥരേഖകളാണെന്നും കണ്ടത്തി. തുടര്‍ന്ന് പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് തള്ളുകയായിരുന്നു. ഇക്കാര്യം മറച്ചുവച്ച് പല സ്ഥലങ്ങളിലും അപകീര്‍ത്തിപ്പെടുത്താന്‍ മാണി സി.കാപ്പന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week