35.9 C
Kottayam
Thursday, April 25, 2024

താനൊക്കെ സന്യാസി സമൂഹത്തിന് തന്നെ അപമാനമാണ്; സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാല

Must read

തിരുവനന്തപുരം: നാര്‍കോട്ടിക് ജിഹാദ് വിഷയത്തെ വെളുപ്പിച്ചെടുക്കാന്‍ ശ്രമിച്ച സന്ദീപാനന്ദ ഗിരിയെ കണക്കിന് വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ‘മയക്കുമരുന്നും, കഞ്ചാവും ഉപയോഗിക്കുന്നവര്‍ സ്വന്തം മതത്തില്‍ പെട്ടവരില്‍ നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണ്. മറ്റു മതക്കാരുടെ കയ്യില്‍ നിന്ന് വാങ്ങിച്ച് വെറുതെ പ്രശ്‌നം ഉണ്ടാക്കരുത്’ എന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളും ട്രോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്.

അറിയിപ്പ്
വീടിന് തീയിടുന്നവര്‍ സ്വന്തം വീടിന് തന്നെ തീയിടുക. മറ്റുള്ളവരുടെ വീടിന് തീയിട്ട് ഒരു സാമൂഹിക പ്രശ്‌നം ഉണ്ടാക്കരുത്’, ‘കാര്‍ കത്തിക്കുമ്പോള്‍ സ്വന്തം കാര്‍ തന്നെ കത്തിക്കുക. മറ്റുള്ളവരുടെ കത്തിച്ചു പ്രശ്‌നം ഉണ്ടാക്കരുത്’ എന്നൊക്കെയുള്ള പരിഹാസം നിറഞ്ഞ കമന്റുകള്‍ സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റിന് താഴെ കാണാം.

‘എടോ സ്വാമി സന്ദീപാനന്ദ ഗിരി, തനിക്ക് ഉളുപ്പുണ്ടെങ്കില്‍ ഈ പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറയണം. താനൊക്കെ സന്യാസി സമൂഹത്തിന് തന്നെ അപമാനമാണ്. സനാധന ധര്‍മ്മത്തില്‍, ഈ രാഷ്ട്രചേതനയെ തൊട്ടുണര്‍ത്തേണ്ട മഹത്തായ കര്‍മ്മമാണ് ഒരു സന്യാസി നിര്‍വ്വഹിക്കേണ്ടത്. ധര്‍മ്മ സംരക്ഷണത്തിനായി വേണമെങ്കില്‍ ആയുധം എടുത്തും പോരാടുന്ന സന്യാസി പരമ്പരയിലെ കണ്ണികളാണ് ഭാരത സന്യാസി ശ്രേഷ്ഠന്‍മാര്‍’ എന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week