News

ഈ കുറ്റവാളിയെ കണ്ടെത്തിയാല്‍ മൂന്ന് മില്യണ്‍ ഡോളര്‍ പാരിതോഷികം! ഫോട്ടോ കണ്ട് ഞെട്ടി ഫേസ്ബുക്ക് അധികൃതര്‍

പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കും സഞ്ചരിച്ച ഹെലികോപ്റ്ററിനെതിരെ ആക്രമണം നടത്തിയ കുറ്റവാളിയെ തേടി കൊളംബിയന്‍ പോലീസ്. ആളെ കണ്ടുപിടിക്കുന്നവര്‍ക്ക് പാരിതോഷികമായി മൂന്ന് മില്യണ്‍ ഡോളറാണ് നല്‍കുക. അടുത്തിടെ കൊളംബിയന്‍ പോലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് ഫേസ്ബുക്ക് അധികൃതരും ഉപയോക്താക്കളും ഞെട്ടിയിരിക്കുകയാണ്. കാരണം, പോലീസ് പോസ്റ്റ് ചെയ്ത ചിത്രത്തിന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ അതേ ഛായയാണ്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കൊളംബിയന്‍ പോലീസ് ചിത്രം പോസ്റ്റ് ചെയ്തത് ആളെ കണ്ടുപിടിക്കണമെന്ന ആവശ്യവുമായാണ്. രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റിന് അറുപതിനായിരത്തോളം ലൈക്കുകളും ഇരുപതിനായിരത്തോളം ഷെയറുകളുമാണ് ലഭിച്ചത്. തമാശ കലര്‍ന്ന ധാരാളം കമന്റുകളും പോസ്റ്റിന് ലഭിച്ചു. പോസ്റ്റില്‍ പലരും സുക്കര്‍ബര്‍ഗിനെ ടാഗ് ചെയ്തിട്ടുണ്ട്.

കൊളംബിയയിലെ കാറ്റാറ്റുബോ മേഖലയിലൂടെ വ്യോമമാര്‍ഗം സഞ്ചരിക്കുന്നതിനിടെ ഹെലികോപ്ടറിലേക്ക് വെടിവെപ്പ് നടത്തിയെന്നതാണ് കുറ്റവാളിക്കെതിരെയുള്ള കേസ്. പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കിന് പുറമേ പ്രതിരോധ മന്ത്രി ഡീഗോ മൊളാനോ, ആഭ്യന്തര മന്ത്രി ഡാനിയേല്‍ പാലാസിയോസ്, നോര്‍ട്ടെ ഡി സാന്റാന്‍ഡര്‍ സില്‍വാനോ സെറാനോ എന്നിവരും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു.

https://www.facebook.com/Policianacionaldeloscolombianos/posts/4298521300191256

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button