31.1 C
Kottayam
Monday, April 29, 2024

ബസില്‍ നിന്നറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി അതേ ബസിന്റെ വാതില്‍ തലയ്ക്കിടിച്ച് മരിച്ചു

Must read

തിരുവനന്തപുരം: സ്വകാര്യ ബസില്‍ നിന്നിറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി അതേ ബസിന്റെ വാതില്‍ തലയിലടിച്ച് മരിച്ചു. വെള്ളല്ലുര്‍ ഗായത്രി ഭവനില്‍ പരേതനായ ഷാജീസിന്റെയും റീഖയുടേയും മകള്‍ ഗായത്രിയാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ നഗരുര്‍ നെടുമ്പറമ്പ് റോഡില്‍ കോളേജ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. വെള്ളല്ലൂരില്‍ നിന്നു പതിവുപോലെ കാലത്ത് എട്ടരമണിയോടെ ബാലസുബ്രഹ്മണ്യം ബസ്സില്‍ കോളേജിലേക്ക് പോവുകയായിരുന്നു.

കോളേജ് ജംഗഷനില്‍ നെടുമ്പറമ്പില്‍ ഇറങ്ങി മുന്നോട്ട് നടക്കുമ്പോള്‍ അതേ ബസ് ഡോര്‍ അടയ്കാതെ വന്നതുകാരണം വിദ്യാര്‍ത്ഥിനിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഗായത്രിയെ വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്ററ്മാര്‍ട്ടത്തിനുശേഷം വെള്ളല്ലൂരില്‍ സംസ്‌ക്കരിക്കും. കിളിമാനൂരിനടുത്ത് നഗരൂര്‍ രാജധാനി എഞ്ചിനീയറിഗ് കോളേജിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനിയാണ് ഗായത്രി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week