വയനാട് ജില്ലാ കളക്ടറുടെ വീടിനു നേരെ ശക്തമായ കല്ലേറ്,മാവോയിസ്റ്റ് ഭീഷണിയില്‍ കളക്ടര്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു

വയനാട്: ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിക്ക് നേരെ ശക്തമായ കല്ലേറുണ്ടായി. മാവോയിസ്റ്റ് ഭീഷണിയുള്ള പശ്ചാത്തലത്തില്‍ കളക്ടറുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. വൈത്തിരി റിസോര്‍ട്ടിലുണ്ടായ വെടിവയ്പ്പില്‍ സിപി ജലീല്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെയാണ് സംഭവം.

കല്ലേറില്‍ കളക്ടറുടെ ഔദ്യോഗിക വസതിയുടെ ഓടുകള്‍ക്കെല്ലാം കേടുപാടുണ്ടായിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കളക്ടറുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ കാര്‍ പോര്‍ച്ചിന്റെ ഓടുകള്‍ പൊട്ടിയിട്ടുണ്ട്, കളക്ടറുടെ ഒദ്യോഗിക വസതിയുടെ സിറ്റൗട്ടിലേക്കും കല്ലുകളെത്തി. ഓടുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് കളക്ടറും ജീവനക്കാരും എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്.

സുരക്ഷാ ജീവനക്കാരും തണ്ടര്‍ ബോള്‍ട്ട് സൈനികരും എല്ലാം ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ പരിശോധന നടത്തിയെങ്കിലും കല്ലെറിഞ്ഞത് ആരെന്ന് കണ്ടെത്താനായില്ല. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News