തിരുവനന്തപുരം: സെക്രട്ടറിയേറ്റ് റവന്യൂ വകുപ്പില്‍ കൂട്ടസ്ഥലംമാറ്റം. മുട്ടില്‍ മരംമുറി സംബന്ധിച്ച ഫയലുകള്‍ വിവരാവകാശ പ്രകാരം നല്‍കിയ അണ്ടര്‍ സെക്രട്ടറി അടക്കം അഞ്ചുപേരെയാണ് മാറ്റിയത്. റവന്യൂ സെക്രട്ടറിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് സ്ഥലംമാറ്റത്തിന് ഉത്തരവിട്ടത്.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജെ ബെന്‍സിയെ കാര്‍ഷിക കടാശ്വാസ കമ്മിഷനിലേക്ക് മാറ്റി. മരംമുറി ഫയലുകള്‍ വിവരാവകാശം വഴി നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനിയെ മറ്റൊരു വകുപ്പിലേക്കും മാറ്റി. മൂന്നു വര്‍ഷം വകുപ്പില്‍ പൂര്‍ത്തിയാക്കിയവരെയാണ് സഥലം മാറ്റിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
അതേസമയം, അനധികൃത മരം മുറിയില്‍ കര്‍ഷകര്‍ക്കെതിരെയും കേസെടുക്കാം എന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടപടി തുടങ്ങി. ഏതൊക്കെ പട്ടയഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്നും ഭൂമിയുടെ ഉടമസ്ഥനാരെന്നുമാണ് അന്വേഷിക്കുന്നത്.