KeralaNews

മരണവീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത നാല്‍പ്പത് പേര്‍ക്ക് കൊവിഡ്; കാരണം കണ്ടെത്തിയ പോലീസ് വീട്ടുടമയ്ക്കെതിരെ കേസെടുത്തു

കൊച്ചി: സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും അടക്കമുള്ള 40 ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വീട്ടുടമയുടെ പേരില്‍ ചെങ്ങമനാട് പോലീസ് കേസെടുത്തു. ചെങ്ങമനാട് പഞ്ചായത്തിലെ 18ാം വാര്‍ഡിലാണ് കൊവിഡ് വ്യാപനമുണ്ടായത്.

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചായിരുന്നു സംസ്‌കാര ചടങ്ങ് നടത്തിയതെന്ന് ആരോപണമുണ്ട്. പ്രദേശവാസികള്‍ ഭീതിയിലാണ്. ആരോഗ്യവകുപ്പിന്റെ പരാതിയത്തെുടര്‍ന്നാണ് വീട്ടുടമയുടെ പേരില്‍ പോലീസ് കേസെടുത്തത്. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker