ഭാര്യയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുണ്ടാക്കി യുവാവ്!
ഭോപ്പാല്‍: ഭാര്യയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ വ്യാജ കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി യുവാവ്. ഫെബ്രുവരിയില്‍ വിവാഹം കഴിഞ്ഞ മധ്യപ്രദേശ് സ്വദേശിയായ 26 വയസുകാരനാണ് വ്യക്തിപരമായ കാരണങ്ങള്‍ കാരണം തന്റെ ഭാര്യയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നു എന്ന് പറഞ്ഞത്.
ഛോട്ടി ഗ്വല്‍ത്വോലി പോലീസ് സ്റ്റേഷന്‍ ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ സഞ്ജയ് ഷുക്ല നല്‍കുന്ന വിവരം അനുസരിച്ച് യുവാവ് ഒരു പ്രൈവറ്റ് ലാബിന്റെ വെബ്‌സൈറ്റില്‍ നിന്ന് മറ്റൊരു വ്യക്തിയുടെ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുകയും അതില്‍ തന്റേ പേര് കൂട്ടിച്ചേര്‍ക്കുകയുമായിരുന്നു. വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് കാണിച്ച് യുവാവ് വീട്ടില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും അദ്ദേഹത്തിന് രോഗ ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതു കാരണം ബന്ധുക്കള്‍ക്ക് സംശയം തോന്നുകയായിരുന്നു.
ഷുക്ല ടൈംസ്‌നൗ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെയാണ്, ‘അദ്ദേഹം തന്റെ വ്യാജ കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് അച്ഛനും ഭാര്യക്കും വാട്‌സ്ആപ്പ് വഴി അയച്ച ശേഷം അപ്രത്യക്ഷമാവുകയായിരുന്നു. എന്നാല്‍, അദ്ദേഹം കൊവിഡ് ലക്ഷണങ്ങളൊന്നും കാണിക്കാതിരുന്നതു കൊണ്ട് തന്നെ കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നി. ഇതിനെ തുടര്‍ന്ന് അവര്‍ സ്വകാര്യ ലാബ് അധികൃതരെ ബന്ധപ്പെടുകയായിരുന്നു. ലാബ് അധികൃതരാണ് പരിശോധന ഫലം വ്യാജമാണെന്ന് ബന്ധുക്കളെ അറിയിച്ചത്.
‘
തങ്ങളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതിനെ കുറിച്ച് വിവരം ലഭിച്ചയുടനെ അവര്‍ പോലീസില്‍ പരാതി നല്‍കി. വ്യാജരേഖ ചമക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് യുവാവിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പോലീസിന് മുമ്പാകെ ഹാജരാകാന്‍ പോലീസ് അദ്ദേഹത്തിന് നോട്ടീസ് അയച്ചിട്ടുമുണ്ട്.
ഇന്ത്യയില്‍ ഇന്നലെ പുതുതായി 34,703 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 553 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ സജീവ കേസുകളും 101 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 4,64,357 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.