27.6 C
Kottayam
Sunday, June 7, 2026

ബിന്ദു കൃഷ്ണയെ ഒഴിവാക്കിയതില്‍ പൊട്ടിത്തെറി; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി

Must read

കൊല്ലം: ബിന്ദു കൃഷ്ണയ്ക്ക് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജില്ലയിലെ രണ്ടു ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. നാലര വര്‍ഷക്കാലം ജില്ലയില്‍ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

അതേസമയം കോണ്‍ഗ്രസ് ഗ്രൂപ്പുകളിയില്‍ ബലിയാടായി മഹിള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് സ്ഥാനാര്‍ഥി പട്ടികയില്‍നിന്നു പുറത്തായി. മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷിനു സുരക്ഷിതമായ മണ്ഡലം നല്‍കാന്‍ കഴിയാത്തതിന്റെ പ്രതിഷേധം പാര്‍ട്ടിയില്‍ നിലനില്‍ക്കെയാണ് മറ്റൊരു പ്രമുഖ നേതാവ് നിഷ സോമനെയും വെട്ടിനിരത്താനുള്ള ശ്രമത്തിന്റെ കഥ പുറത്തുവരുന്നത്. മൂവാറ്റുപുഴ മണ്ഡലത്തില്‍ ആദ്യം മുതല്‍ പരിഗണിച്ചിരുന്ന പേരാണ് മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമന്റേത്.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ ന്യൂമാന്‍ കോളജില്‍ വാര്‍ഡില്‍ കെപിസിസി നിഷയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം ജില്ലാ നേതൃത്വം ചിഹ്നം മറ്റൊരാള്‍ക്കു നല്‍കി സ്ഥാനാര്‍ഥിയാക്കിയതു വന്‍ വിവാദം ഉയര്‍ത്തിയിരുന്നു. ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് പിന്നീട് തോല്‍ക്കുകയും ചെയ്തു. ഇത്തവണ നിയമസഭാ സീറ്റ് ചര്‍ച്ച ഉയര്‍ന്നപ്പോള്‍ മുതല്‍ മൂവാറ്റുപുഴയില്‍ സജീവമായ പേര് ആയിരുന്നു നിഷ സോമന്റേത്.

മഹിള കോണ്‍ഗ്രസില്‍ മാത്രമല്ല സീറോ മലബാര്‍ മാതൃവേദി തുടങ്ങിയ സംഘടനകളിലും നേതൃസ്ഥാനത്തു സജീവമായ നിഷ സ്ഥാനാര്‍ഥിയായാല്‍ വലിയ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞു എഐസിസി സെക്രട്ടറി ഐവാന്‍ ഡിസൂസയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നു ഹൈക്കമാന്‍ഡിലേക്കു പോയ ലിസ്റ്റില്‍ നിഷയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു.

- Advertisement -

മാത്യു കുഴല്‍നാടനും നിഷ സോമനും ജോസഫ് വാഴയ്ക്കനുമായിരുന്നു ലിസ്റ്റില്‍. വനിത എന്ന നിലയില്‍ നിഷയ്ക്കു വലിയ സാധ്യതയുണ്ടായിരുന്നു. ജോസഫ് വാഴയ്ക്കനെ പിന്നീട് കാഞ്ഞിരപ്പള്ളിയിലേക്കു പരിഗണിക്കുകയും ചെയ്തു. ഇതോടെ മാത്യു കുഴല്‍നാടന്റെയും നിഷ സോമന്റെയും പേര് സജീവമായി. ഇതിനിടെ, ചില നേതാക്കള്‍ ചര്‍ച്ചയില്‍ നേരത്തെ ഒരിടത്തും വരാത്ത ഡോളി കുര്യാക്കോസ് എന്ന പേര് നിഷയുടെ പേരിനു പകരം ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നുവെന്നാണ് മഹിള കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ ആരോപിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week