24.1 C
Kottayam
Sunday, June 7, 2026

പാര്‍ക്കില്‍ വെച്ച് പ്രസവ വേദന; ഫോണിലൂടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രസവമെടുത്ത് അധ്യാപിക! അഭിനന്ദന പ്രവാഹം

Must read

മൈസൂരു: പാര്‍ക്കില്‍ വെച്ച് പ്രസവ വേദന അനുഭവപ്പെട്ട ആദിവാസി യുവതിയുടെ പ്രസവമെടുത്ത് അധ്യാപിക. ഫോണിലൂടെയുള്ള ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഹൈസ്‌കൂള്‍ അധ്യാപികയായ ശോഭ പ്രസവമെടുത്തത്. മൈസൂരിലെ നസറാബാദിലെ പാര്‍ക്കിലാണ് സംഭവം. മല്ലിക എന്ന ആദിവാസി സ്ത്രീയുടെ പ്രസവമാണ് ശോഭ എടുത്തത്.

പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പൂര്‍ണ ഗര്‍ഭിണിയായ മല്ലികയും രണ്ട് മക്കളും. പാര്‍ക്കില്‍ വച്ച് പ്രസവവേദന തുടങ്ങിയതോടെ വഴിയാത്രക്കാര്‍ അവരുടെ സഹായത്തിനെത്തി. എന്നാല്‍ ആംബുലന്‍സ് വിളിക്കാനും അവരെ ആശുപത്രിയില്‍ എത്തിക്കാനുമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ആ സമയത്ത് സ്‌കൂളിലേക്ക് പോകുകയായിരുന്ന ശോഭ മല്ലികയുടെ സഹായത്തിന് എത്തുകയായിരുന്നു. നാട്ടുകാരില്‍ ഒരാള്‍ തന്റെ പരിചയത്തിലുള്ള ഒരു ഡോക്ടറെ ഫോണില്‍ വിളിച്ച് ശോഭയ്ക്ക് നല്‍കുകയും ചെയ്തു.

നിരവധി സ്ത്രീകള്‍ അവിടെ ഉണ്ടായിരുന്നിട്ടും ആരും സഹായത്തിനെത്താതെ ഇരുന്നത് വേദനിപ്പിച്ചുവെന്ന് ശോഭ പറഞ്ഞു. ഉള്ളില്‍ ഭയമുണ്ടായിരുന്നെങ്കിലും സ്ത്രീക്കും കുഞ്ഞിനും ആപത്തൊന്നും വരരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് താന്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നെന്നും ശോഭ പറയുന്നു.

കുഞ്ഞിനെ തന്റെ കൈയില്‍ കിട്ടിയപ്പോള്‍ പൊക്കിള്‍ക്കൊടി എങ്ങനെ മുറിക്കുമെന്നറിയാതെ പകച്ചുപോയി. എന്നാല്‍ അപ്പോഴേക്കും ആംബുലന്‍സ് സ്ഥലത്തെത്തിയെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ചുമതലയേറ്റെടുക്കുകയും പൊക്കിള്‍ക്കൊടി മുറിക്കാന്‍ സഹായിക്കുകയും ചെയ്തെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

- Advertisement -

പ്രസവശേഷം യുവതിയെ തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ശോഭ പിന്നീട് മല്ലികയെ സന്ദര്‍ശിക്കുകയും കുഞ്ഞിന് ചെറിയൊരു തുക സമ്മാനമായി നല്‍കുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

Popular this week