കൃത്യമായി മാസ്‌ക് ധരിച്ചില്ലെങ്കില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിടും; ഡി.ജി.സി.എ സര്‍ക്കുലര്‍

ന്യൂഡല്‍ഹി: കൃത്യമായി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരെ വിമാനത്തില്‍ നിന്നു ഇറക്കിവിടാമെന്ന ഉത്തരവുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം.

തുടര്‍ച്ചയായി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരെ ‘നിയന്ത്രിക്കാനാവാത്ത യാത്രക്കാരന്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. മാസ്‌ക് മൂക്കിനെ താഴെ ധരിക്കാനും അനുവദിക്കില്ല. മാസ്‌ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.

മാസ്‌ക് ധരിക്കാത്തവരായ യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടാമെന്ന് ഡിജിസിഎയ്ക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുന്നതിനിടെ ഒട്ടേറെ യാത്രക്കാര്‍ കൃത്യമായി മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് ജസ്റ്റിസ് സി ഹരിശങ്കര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News