ബൈഡന്റെ വിജയം,വികാരാധീനനായ് സിഎന്‍എന്‍ അവതാരകൻ ,വീഡിയോ വൈറൽ
വാഷിംഗ്ടണ്‍: നാല് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ശനിയാഴ്ചയാണ് ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചത്. ജോ ബൈഡന്റെ വിജയം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍. സിഎന്‍എന്‍ ചാനലിന്‍റെ ലൈവില്‍ വികാരാധീനനായ അവതാരകന്റെ വീഡിയോ ആണ് വൈറലാകുന്നത്.
വാര്‍ത്ത വന്ന്, അതില്‍ അഭിപ്രായം പറയുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ സിഎന്‍എന്‍ അവതാരകന്‍ വാന്‍ ജോണ്‍സിന്‍റെ സ്വരം ഇടറുന്നതും വികാരാധീനനാകുന്നതും കരയുന്നതും ലൈവില്‍ പ്രേക്ഷകര്‍ കണ്ടു. തുടര്‍ന്ന് ഇതിന്റെ വീഡിയോ അദേഹം തന്നെ ട്വിറ്ററിലും പങ്കുവെച്ചു.
‘ഇതൊരു നല്ല ദിവസമാണ്. ഇന്ന് രക്ഷിതാവുക എളുപ്പമാണ്.ഒരു പിതാവുക എളുപ്പമാണ്. വ്യക്തിത്വമാണ് പ്രധാനം, നല്ല ഒരു വ്യക്തിയാവുകയാണ് പ്രധാനം എന്ന മക്കളോട് പറയാം.. ബൈഡന്‍റെ വിജയം വിശകലനം ചെയ്തുകൊണ്ട് വാന്‍ ജോണ്‍സ് പറഞ്ഞു.
Today is a good day.
It’s easier to be a parent this morning.
Character MATTERS.
Being a good person MATTERS.
This is a big deal.It’s easy to do it the cheap way and get away with stuff — but it comes back around.
Today is a good day.#PresidentBiden#VotersDecided pic.twitter.com/h8YgZK4nmk
— Van Jones (@VanJones68) November 7, 2020