KeralaNews

വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി നടത്തുന്ന ആശയസംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംവാദം നവകേരളം-യുവകേരളം- ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ്. കേരളത്തിലെ അഞ്ച് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ ഫെബ്രുവരി 1, 6, 8, 11, 13 തീയതികളിലാണ് പരിപാടി നടക്കുന്നത്.

ആശയസംവാദം, ഫെബ്രുവരി ഒന്നിന് കുസാറ്റിലും ആറിന് കേരള സര്‍വ്വകലാശാലയിലും 8-ാം തീയതി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലും 11ന് കാലിക്കറ്റിലും 13-ാം തീയതി കണ്ണൂര്‍ സര്‍വ്വകലാശാലയിലുമാണ് നടക്കുന്നത്. കൂടാതെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥി പ്രതിഭകള്‍ സംവാദത്തില്‍ പങ്കെടുക്കും. ഓരോ പരിപാടിയിലും 200 വിദ്യാര്‍ത്ഥികള്‍ നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈനായുമാണ് പങ്കെടുക്കുന്നത്.

വിദ്യാര്‍ത്ഥികള്‍, ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എങ്ങനെയായിരിക്കണം എന്ന വിഷയത്തില്‍ നിര്‍ദ്ദേശം സമര്‍പ്പിക്കും. പരിപാടിയില്‍ ജോണ്‍ ബ്രിട്ടാസ്, വീണാ ജോര്‍ജ്ജ് എം.എല്‍.എ, അഭിലാഷ് മോഹന്‍, നികേഷ് കുമാര്‍, ജി.എസ്. പ്രദീപ് തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ അവതാരകരായി എത്തും.

ജി.എസ്. പ്രദീപിന്റെ ‘ഇന്‍സ്പയര്‍ കേരള’ എന്ന പ്രത്യേക ഷോയും പരിപാടിയോനുബന്ധിച്ച് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുസാറ്റില്‍ ഫെബ്രുവരി 1ന് കുസാറ്റ്, കെ.ടി.യു, ആരോഗ്യസര്‍വ്വകലാശാല, ന്യുവാല്‍സ്, ഫിഷറീസ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കേരളസര്‍വ്വകലാശാലയില്‍ 6-ാം തീയതി സര്‍വ്വകലാശാലയ്ക്ക് കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളിലേയും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുക്കും. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ 8-ാം തീയതി നടത്തുന്ന പരിപാടിയില്‍ എം.ജി, സംസകൃത സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 11ന് കാലിക്കറ്റ്, കാര്‍ഷിക സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല, കലാമണ്ഡലം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി പ്രതിഭകള്‍ പരിപാടിയുടെ ഭാഗമാകും. 13-ാം തീയതിയിലെ മീറ്റിംഗില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ കണ്ണൂരിന് പുറമേ കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല, വെറ്റിനറി സര്‍വ്വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker