കാമുകിയ്ക്ക് തന്നേക്കാള്‍ പ്രിയം സെല്‍ഫോണിനോട്! സെക്‌സ് ഡോളിനെ വിവാഹം കഴിച്ച് യുവാവ്
ബാങ്കോക്ക്: തന്നോടുള്ളതിനേക്കാള്‍ സ്‌നേഹം കാമുകിയ്ക്ക് സെല്‍ഫോണിനോട് ആണെന്ന് മനസിലാക്കിയ യുവാവ് സെക്‌സ് ഡോളിനെ വിവാഹം കഴിച്ചു. ഖസി ടീനിയെന്റോങ് എന്ന ഹോങ്കോങ് സ്വദേശിയാണ് കാമുകിയുടെ ഫോണ്‍ നോട്ടത്തില്‍ കലിപൂണ്ട് സെക്‌സ് ഡോളിനെ വിവാഹം കഴിച്ചത്.
‘മോചി’ എന്നാണ് ഖസിയുടെ ‘പാവയായ’ ഭാര്യയുടെ പേര്. മനുഷ്യരേക്കാള്‍ സ്‌നേഹിക്കാന്‍ എളുപ്പം പാവയാണെന്നാണ് ഇയാളിപ്പോള്‍ പറയുന്നത്. കുടുംബത്തോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് 36കാരനായ ഖസി മോചിയെ ആദ്യമായി കാണുന്നത്. കണ്ടപാടെ പ്രണയിച്ചുപോയെന്നാണ് ഖസി പറയുന്നത്. പിന്നീട് മോച്ചിക്കായി ഐഫോണുള്‍പ്പെടെ വിലപിടിപ്പുള്ള പല വസ്തുക്കള്‍ സമ്മാനം നല്‍കി.
എന്നാല്‍ മോചിക്ക് ഖസി ഇതുവരെ ഒരു ചുംബനം പോലും നല്‍കിയിട്ടില്ല. അവളുടെ മൃദുലമായ ചര്‍മ്മത്തെ അത് മോശമാക്കുമെന്ന് ഭയപ്പെട്ടാണ് ഖസി സ്‌നേഹം ഉള്ളില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചത്. ‘മോചിയെ തനിക്ക് ഇഷ്ടമാണെന്നും, അവളെ താന്‍ബഹുമാനിക്കുന്നെന്നുമാണ് ഇയാള്‍ പറയുന്നത്.
ഒരു സന്തത സഹചാരിയായി അവള്‍ എന്നും ഒപ്പം വേണമെന്നാണ് ആഗ്രഹമെന്നും ഖസി കൂട്ടിച്ചേര്‍ക്കുന്നു. മുന്‍ കാമുകിയില്‍ നിന്നും അകന്ന താന്‍ പാവയെ മാത്രമാണ് സ്‌നേഹിക്കുന്നതെന്നാണ് വിചിത്ര വിവാഹത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന യുവാവ് പറയുന്നത്.