സിനിമാ തിയറ്ററുകള്‍ തുറക്കുന്നു,തീയതി നിര്‍ദ്ദേശിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി

ന്യൂഡല്‍ഹി: സിനിമ തീയറ്ററുകള്‍ ഓഗസ്റ്റില്‍ തുറക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി. സി.ഐ.ഐ മീഡിയ കമ്മിറ്റിയുമായി നടന്ന ചര്‍ച്ചയില്‍ ഐ ആന്‍ഡ് ബി സെക്രട്ടറി അമിത് ഖാരെയാണ് ഈ നിര്‍ദേശം മുന്നോട്ടു വച്ചത്.

എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. തീയറ്ററുകളില്‍ ഓഗസ്റ്റ് ഒന്നിനോ 31ന് അകമോ തുറക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യ വരിയിലെയും തുടര്‍ന്നുള്ള ഓരോ വരിയിലെയും ഇടയിലെ സീറ്റുകള്‍ ഒഴിവാക്കി വേണം തീയറ്ററില്‍ ഇരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചര്‍ച്ചയില്‍ പങ്കെടുത്ത തീയറ്റര്‍ ഉടമകള്‍ ഈ നിര്‍ദേശം അംഗീകരിച്ചില്ല. 25 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ച് തീയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത് അടച്ചു പൂട്ടുന്നതിനേക്കാള്‍ നഷ്ടമാണ് നല്‍കുന്നതെന്ന് അവര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News