ദോഹ:ഉസൈന്‍ ബോള്‍ട്ട് അരങ്ങൊഴിഞ്ഞ വേഗരാജകിരീടത്തിന് പുതിയ അവകാശി.100 മീറ്റര്‍ ട്രാക്ക് 47 ചുവടുകൊണ്ട് ഓടിക്കടന്ന് ക്രിസ്റ്റ്യന്‍ കോള്‍മന്‍ വേഗരാജാവായി. ഹീറ്റ്‌സില്‍ 9.98 ഉം, സെമിയില്‍ 9.88 ഉം സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കോള്‍മാന്‍, ഫൈനലില്‍ 100 മീറ്റര്‍ ദൂരം പിന്നിട്ടത് വെറും 9.76 സെക്കന്‍ലാണ്. സെമിയില്‍ നിറംമങ്ങിയ 37കാരനായ ജസ്റ്റിന്‍ ഗാട്ലിന്‍ ഫൈനലില്‍ 9.89 സെക്കന്റില്‍ കോള്‍മാന് പിന്നിലെത്തി. അതേസമയം ട്രാക്കിലെ വേഗറാണിയെ ഇന്നറിയാം. വനിതാ വിഭാഗം 100 മീറ്റര്‍ സെമിയും, ഫൈനലും ഇന്ന് നടക്കും. സെമി ഇന്ത്യന്‍ സമയം രാത്രി 11.50നും ഫൈനല്‍ പുലര്‍ച്ചെ 1.50നുമാണ് മത്സരം നടക്കുക.
അതോടൊപ്പം ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ മിക്‌സഡ് റിലേ ടീം ഫൈനലിന് യോഗ്യത നേടി 4*400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ 3:16:14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം ഫൈനലിന് യോഗ്യത നേടിയത്.