23.9 C
Kottayam
Thursday, June 4, 2026

ISL:ബ്ലാസ്റ്റേഴ്സിന് തോൽവി തന്നെ, മുംബൈ നാലടിച്ചു; കൊമ്പൻമാർ പത്താം സ്ഥാനത്തേക്ക്

Must read

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. മുംബൈ സിറ്റി എഫ്‌സിക്കെതിരായ എവേ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. നിക്കോളാസ് കരേലിസിന്റെ ഇരട്ട ഗോളുകളാണ് മുംബൈക്ക് ജയമൊരുക്കിയത്. നതാന്‍ അഷര്‍ റോഡ്രിഗസ്, ലാലിയന്‍സ്വാല ചാങ്‌തെ എന്നിവരാണ് മുംബൈയുടെ മറ്റ് ഗോളുകള്‍ നേടിയത്. ജീസസ് ജിമിനെസ്, ക്വാമെ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. 72-ാം മിനിറ്റില്‍ പെപ്ര ചുവപ്പ് കാര്‍ഡുമായി പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. 

മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ മുംബൈ മുന്നിലെത്തി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നിക്കോസ് മുംബൈക്ക് ലീഡ് നല്‍കുകയായിരുന്നു. ആദ്യപാദി 1-0ത്തിന് അവസാനിച്ചു. രണ്ടാംപാതി തുടക്കത്തില്‍ മുംബൈ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇത്തവയും പെനാല്‍റ്റിയിലൂടെ നിക്കോസ് ഗോള്‍ നേടുകയായിരുന്നു. 55-ാം മിനിറ്റിലായിരുന്നു താരം വല കുലുക്കിയത്. എന്നാല്‍ രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ഒരു ഗോള്‍ തിരിച്ചടിച്ചു. ഇതും പെനാല്‍റ്റി ഗോളായിരുന്നു. ജിമിനെസാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഗോള്‍ നേടിയത്.

71-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില ഗോളും നേടി. പെപ്രയാണ് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ചുവപ്പ് കാര്‍ഡുമായി പുറത്താവുകയും ചെയ്തു. നേരത്തെ മഞ്ഞകാര്‍ഡ് ലഭിച്ച താരമായിരുന്നു പെപ്ര. പിന്നീട് ഗോള്‍ ആഘോഷത്തിനിടെ ജേഴ്‌സി അഴിച്ചതിന് ചുവപ്പ് കാര്‍ഡും. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആധിപത്യം നഷ്ടമായി. നാല് മിനിറ്റുകള്‍ക്ക് ശേഷം അഷര്‍ ഗോള്‍ നേടി. ഇതോടെ മുംബൈ വീണ്ടും ലീഡെടുത്തു. 90-ാം മിനിറ്റില്‍ ചാങ്‌തെ ബ്ലാസ്‌റ്റേഴ്‌സിന്റെ പെട്ടിയില്‍ അവസാന ആണിയുമടിച്ചു.

തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് പത്താം സ്ഥാനത്തേക്ക് വീണു. ഏഴ് മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമാണ് ടീമിന്. മുംബൈ ഏഴാം സ്ഥാനത്താണ്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈക്ക് ഒമ്പത് പോയിന്റുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

Popular this week