24 C
Kottayam
Thursday, June 4, 2026

സഞ്ജു സാംസണ്‍ ഇന്ത്യൻ ടെസ്റ്റ് ടീമിൽ വേണമെന്ന് സൈമൺ ഡൂൾ;കാരണം വ്യക്തമാക്കി മുന്‍ കിവീസ് താരം

Must read

മുംബൈ: സഞ്ജു സാംസണെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ന്യൂസീലൻഡ് മുൻ താരം സൈമൺ ഡൂൾ. സ്പിന്നിനെ നേരിടുന്നതിൽ മിടുക്കനായ സഞ്ജു ടീമിൽ വരുന്നത് ഇന്ത്യൻ ടീമിനു ഗുണമാകുമെന്നു സൈമൺ ഡൂൾ വ്യക്തമാക്കി. സഞ്ജുവിനൊപ്പം ശ്രേയസ് അയ്യരെയും ടെസ്റ്റ് ടീമിലേക്കു തിരികെയെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കായി ട്വന്റി20, ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു ടെസ്റ്റിൽ ഇതുവരെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ടില്ല.

‘‘സ്പിന്നർമാർക്കെതിരെ നന്നായി കളിക്കുന്ന താരങ്ങളാണ് ഇന്ത്യൻ ടീമില്‍ വരേണ്ടത്. സഞ്ജു സാംസൺ, ശ്രേയസ് അയ്യർ എന്നിവർ അതിനു ചേര്‍ന്ന താരങ്ങളാണ്. ഇരുവരേയും ഇന്ത്യന്‍ ടീമിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.’’– ഡൂൾ പ്രതികരിച്ചു. തന്നെ ടെസ്റ്റ് ടീമിലേക്കും പരിഗണിക്കുമെന്നു ബിസിസിഐ സൂചന നൽകിയതായി സഞ്ജു സാംസൺ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

നിലവിലെ രഞ്ജി സീസണിൽ കേരളത്തിനായി താരം ഒരു മത്സരം കളിക്കാൻ ഇറങ്ങിയെങ്കിലും പിന്നീട് ടീമിനൊപ്പം തുടരാൻ സഞ്ജുവിനു സാധിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് സഞ്ജു ഇപ്പോൾ.

ടീമിലെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്ററുമാണ് സഞ്ജു സാംസൺ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 65 മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു 11 സെഞ്ചറികളും 16 അർധ സെഞ്ചറികളും നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി ടീമിനു വേണ്ടി താരം സെഞ്ചറി നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week