തിരുവനന്തപുരം: യൂത്ത് കമ്മീഷന്‍ ചെയര്‍പേഴ്‌സണായിരിക്കെ ജെആര്‍എഫ് ഫെലോഷിപ്പ് തുക കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ചിന്താ ജെറോം. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നിയമനം ലഭിച്ച കാലം മുതല്‍ പാര്‍ട്ട് ടൈം ഗവേഷക എന്ന് രീതിയിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയതെന്നും ജെആര്‍എഫ് സംബന്ധമായ ഒരു ആനുകൂല്യങ്ങള്‍ ഈ കാലയളവില്‍ കൈപ്പറ്റിയിട്ടില്ലെന്ന് ചിന്ത മാധ്യമങ്ങളോട് പഞ്ഞു.
യുജിസിയുടെ ജെആര്‍എഫോട് കൂടിയാണ് പിഎച്ച്ഡി ചെയ്തു തുടങ്ങിയത്. റിസര്‍ച്ച് നടക്കുന്ന സമയത്ത് യൂത്ത് കമീഷന്‍ ചെയര്‍പേഴ്‌സണായി നിയമനം ലഭിച്ചു. തുടര്‍ന്ന് ഫെലോഷിപ്പ് വേണ്ടെന്ന് ഞാന്‍ യൂണിവേഴ്‌സിറ്റിക്ക് എഴുതി നല്‍കി. ഫുള്‍ ടൈം പാര്‍ട്ട് ടൈം ആക്കിയ ശേഷമാണ് യൂത്ത് കമീഷന്റെ ചുമതല ഏറ്റെടുത്തത്. രണ്ടും രണ്ട് സമയത്താണ്. രണ്ട് ഫെലോഷിപ്പോ രണ്ട് ശമ്പളമോ ഒരേ സമയത്ത് വാങ്ങിയിട്ടില്ല’- ചിന്ത ജെറോം വ്യക്തമാക്കി.