NationalNews

ലഹരി തേടി എത്തുന്ന തത്തകൾ: കറുപ്പ് മോഷ്ടിച്ച് കിറുങ്ങി കിടക്കുന്നത് മണിക്കൂറുകളോളം

ഒഡീഷ:വൈദ്യുത വേലിയടക്കം കനത്ത സുരക്ഷയ്ക്കുള്ളിലുള്ള കൃഷിയിടത്തിൽ നിന്ന് കറുപ്പ് മോഷ്ടിച്ച് കൊണ്ടുപോകുന്ന തത്തകൾ കൗതുകമാകുകയാണ്. ഒഡീഷയിലെയും മധ്യപ്രദേശിലെയും കറുപ്പ് പാടങ്ങളിലാണ് തത്തകൾ കൂട്ടമായി പറന്നെത്തി കറുപ്പ് അകത്താക്കുന്നത്. തുടർന്ന് മരക്കൊമ്പിൽ പോയിരുന്ന് എട്ടോ പത്തോ മണിക്കൂർ കിറുങ്ങി കിടന്ന് ഉറങ്ങുന്നതാണ് ഈ തത്തകളുടെ രീതി.

ഇത്തരത്തിൽ കറുപ്പ് കഴിച്ച് കിറുങ്ങി ഇരിക്കുന്ന തത്തകളെ മറ്റ് ജീവികൾ പിടികൂടി ഇരകളാക്കാറുണ്ട്. കൂട്ടമായെത്തുന്ന തത്തകൾ കറുപ്പ് ചെടിക്ക് നാശമൊന്നും വരുത്താതെ പൂവിനുള്ളിൽ നിന്ന് വിത്തുകൾ തത്തകൾ അകത്താക്കുകയാണ് ചെയ്യുന്നത്. അമിതമായ ലഹരിയുടെ മയക്കത്തിൽ ചില തത്തകൾക്ക് ഹൃദയ സ്തംഭനം സംഭവിക്കാറുണ്ടെന്ന് ഇവിടങ്ങളിലെ കറുപ്പ് കർഷകർ വ്യക്തമാക്കുന്നു.

2015 ൽ ഒഡീഷയിലാണ് കറുപ്പ് ലഹരിക്ക് അടിമകളായ തത്തകളെ കണ്ടെത്തിയത്. ഇവയെ വിശദമായ പഠനത്തിന് വിധേയമാക്കിയതോടെയാണ് തത്തകളുടെ കറുപ്പ് ഉപയോഗം കണ്ടെത്തിയത്. വിവിധ മാർഗങ്ങളിലൂടെ കർഷകർ ഇവയെ ഒഴിവാക്കാൻ ശ്രമിക്കാറുണ്ടെങ്കിലും തത്തകൾ കൂട്ടമായി എത്തുന്നത് മുടക്കമില്ലാതെ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker