തിരുവനന്തപുരം: കുട്ടികള്‍ പ്രതിയാകുന്ന കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് വൈകരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. മുതിര്‍ന്നവര്‍ കൂടി ഉള്‍പ്പെട്ട കേസുകളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ വിചാരണ നടപടികള്‍ നീണ്ടു പോകുന്നത് കുട്ടിയുടെ ഉത്തമതാത്പര്യത്തിന് എതിരാകുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
ബാലനീതി നിയമം അനുസരിച്ച് കുട്ടികള്‍ക്കെതിരായ കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കേണ്ടത്. ബോര്‍ഡിന് മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പോലീസ് യഥാസമയം സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പ് വരുത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News