24.6 C
Kottayam
Saturday, June 6, 2026

തിരഞ്ഞെടുപ്പ് തീരുന്നതിന് മുമ്പ് മമത ജയ് ശ്രീറാം വിളിക്കുമെന്ന് അമിത് ഷാ

Must read

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മാതൃകയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉന്മൂലന മാതൃകയും തമ്മിലുള്ള പോരാട്ടമായിരിക്കും ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൂച്ച് ബഹറില്‍ പരുവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

ജയ് ശ്രീറാം മന്ത്രം കേള്‍ക്കുമ്പോള്‍ മമത ബാനര്‍ജിക്ക് ദേഷ്യം പിടിക്കുന്നു. ഇന്ത്യയിലല്ലെങ്കില്‍ പിന്നെ പാക്കിസ്ഥാനിലാണോ ജയ് ശ്രീറാം മന്ത്രം മുഴങ്ങേണ്ടെതെന്ന് അമിത് ഷാ ചോദിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് തീരുമ്പോഴേക്കും മമത ജയ് ശ്രീറാം എന്ന് മന്ത്രിക്കാന്‍ തുടങ്ങുമെന്നും അദേഹം പറഞ്ഞു. കഴിഞ്ഞമാസം പ്രധാനമന്ത്രിയും മമത ബാനര്‍ജിയും പങ്കെടുത്ത ചടങ്ങില്‍ ജയ് ശ്രീറാം വിളിയുയര്‍ന്നത് മമതയെ ക്ഷുഭിതയാക്കിയിരുന്നു.

ജയ് ശ്രീംറാം വിളിയുയര്‍ന്നതോടെ മമത പ്രസംഗം അവസാനിപ്പിച്ചത് വിവാദമായിരുന്നു. ജനങ്ങളുടെ ക്ഷേമത്തിനായാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മമത ബാനര്‍ജി പ്രവര്‍ത്തിക്കുന്നത് മരുമകന്‍ അഭിഷേക് ബാനര്‍ജിക്കുവേണ്ടിയാണ്.

അഭിഷേകുമായി തെറ്റിപിരിഞ്ഞാണ് നിരവധി തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തിയത്. ബിജെപിയുടെ ലക്ഷ്യം അക്രമ ഭരണം അവസാനിപ്പിച്ച് വികസന മുന്നേറ്റം നടത്തുകയാണെന്നും എന്തുകൊണ്ടാണ് ജയ് ശ്രീറാം വിളിക്കുന്നത് ബംഗാളില്‍ കുറ്റകരമാകുന്നതെന്നും അദേഹം ചോദിച്ചു. ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ ആര്‍ക്കും ആകില്ലെന്നും അമിത് ഷാ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

Popular this week