മടല്‍ കുത്തിവെച്ച് മൈക്ക്, പ്ലാസ്റ്റിക് കവര്‍കൊണ്ട് പൊന്നാട; ഫുട്‌ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന് കുട്ടിക്കൂട്ടം! കയ്യടിച്ച് സോഷ്യല്‍ മീഡിയ

കോഴിക്കോട്: കളിക്കാനായി പിരിവിട്ട് ഫുട്‌ബോള്‍ വാങ്ങാന്‍ യോഗം ചേരുന്ന കുട്ടിക്കൂട്ടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പന്തുവാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനായി മടല്‍ കുത്തി വെച്ച് മെക്കുണ്ടാക്കി ശരിക്കും യോഗ നടപടികള്‍ അനുകരിച്ചാണ് കുട്ടികള്‍ യോഗം ചേരുന്നത്. അധ്യക്ഷനും സെക്രട്ടറിക്കും ഇരിക്കാന്‍ പ്രത്യേകം കസേരയും ഇവര്‍ ഒരുക്കിയിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മിഠായി വാങ്ങാന്‍ ഉപയോഗിക്കുന്ന പണം ഉപയോഗിച്ച് പന്ത് വാങ്ങാമെന്നും അതില്‍ വിയോജിപ്പിണ്ടെങ്കില്‍ പറയാമെന്നും ഇല്ലെങ്കില്‍ കയ്യടിച്ച് പാസാക്കാമെന്നും കുട്ടികള്‍ കുട്ടികൂട്ടായ്മയില്‍ പറയുന്നു. ഇതിന് വലിയ കയ്യടിയാണ് ഉയരുന്നത്. അതേസമയം തങ്ങളുടെ കൂട്ടത്തിലെ മിടുക്കരായ കൂട്ടുകാരെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അവര്‍ മറന്നില്ല.

യോഗത്തില്‍ ഏറ്റവും മികച്ച കളിക്കാരനെ പ്ലാസ്റ്റിക് കവര്‍കൊണ്ട് ‘പൊന്നാട’ അണിയിക്കുകയും ചെയ്തു. അഭിപ്രായം പറയാനെത്തിയവര്‍ ഒരുകുട്ടി വേദിയില്‍ പകച്ചപ്പോള്‍ ഓന് അല്‍പ്പം വിറയലൊക്കെയുണ്ട്. അത് സാരല്ല എന്ന് പറഞ്ഞ് സെക്രട്ടറി ചേര്‍ത്തു പിടിക്കുന്ന കാഴ്ചയും കരളലിയിക്കുന്നതാണ്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News