27.8 C
Kottayam
Wednesday, May 8, 2024

ഒന്നര വയസുകാരി വാഹനത്തില്‍ നിന്ന് തെറിച്ച് വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു

Must read

മൂന്നാര്‍: മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന ഒന്നര വയസ്സുള്ള കുട്ടി വാഹനത്തില്‍ നിന്നു താഴെ വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ബാലനീതി നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാതാപിതാക്കള്‍ അറിഞ്ഞുകൊണ്ടല്ല കുട്ടി വാഹനത്തില്‍നിന്നു വീണതെന്നു പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കേണ്ടെന്നായിരുന്നു നേരത്തെയുള്ള നിഗമനം.

എന്നാല്‍ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പിന്നീട് കേസെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുട്ടി ജീപ്പില്‍നിന്നു വീണതില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. ഇടുക്കി രാജമലയ്ക്ക് അടുത്തുവെച്ചാണ് സംഭവം. കമ്പിളികണ്ടം സ്വദേശികളായ സതീഷ് സത്യഭാമ ദമ്പതികളുടെ കുഞ്ഞാണ് ജീപ്പില്‍നിന്നു വീണത്. ഉറങ്ങിപ്പോയമാതാപിതാക്കള്‍ കുട്ടി വാഹനത്തില്‍ നിന്നും വീണത് അറിഞ്ഞില്ല. 50 കിലോമീറ്ററോളം സഞ്ചരിച്ചശേഷമാണ് മാതാപിതാക്കള്‍ ഇക്കാര്യം അറിയുന്നത്. പഴനി ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുമ്‌ബോഴാണ് സംഭവം ഉണ്ടായത്.

കുഞ്ഞ് ഊര്‍ന്ന് താഴെ പോയത് അമ്മയോ ജീപ്പിലുണ്ടായിരുന്ന മറ്റുള്ളവരോ അറിഞ്ഞില്ല. ഫോറസ്റ്റ് ചെക്ക്പോസ്റ്റില്‍ നിന്നുള്ള വെളിച്ചം കണ്ട് കുട്ടി അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സിസിടിവിയില്‍ അനക്കം കണ്ട വാച്ചറാണ് കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. കുഞ്ഞിന്റെ മുഖത്ത് ചെറിയ പരിക്കുണ്ട്. പ്രാഥമിക ചികില്‍സ നല്‍കിയശേഷം കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week