24.1 C
Kottayam
Friday, June 5, 2026

ലോക്ക്ഡൗണില്‍ തീരുമാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി,കടകള്‍ 7.30 ന് അടയ്ക്കണം,നിയന്ത്രണം കര്‍ശനമാക്കുമെന്നും പിണറായി

Must read

തിരുവനന്തപുരം: കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം ക‍ർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൌൺ ഇപ്പോൾ ആലോചിക്കുന്നില്ല. രാത്രി 7.30ന് കടകൾ അടക്കണമെന്നും എന്നാൽ ചിലയിടങ്ങളിൽ ഇളവ് വേണമെന്നും.മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗികളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് മുൻ​ഗണന നൽകും. ഒരു താലൂക്കിൽ ഒരു സിഎഫ്എൽടിസി എങ്കിലും ഉണ്ടാകും. സിഎഫ്എൽടിസി ഇല്ലാത്ത താലൂക്കുകളിൽ ഉടനെ സിഎഫ്എൽടിസികൾ സജ്ജമാക്കും. രോ​ഗികളുടെ വർദ്ധനവിനനുസരിച്ച് കൂടുതൽ സിഎഫ്എൽടിസികൾ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

35 ശതമാനത്തിൽ കൂടുതൽ കൊവി‍ഡ് വ്യാപനമുള്ള സ്ഥലങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടൽ‌ നടത്തും. കൊവിഡ‍് ആശുപത്രികൾ നിരീക്ഷിക്കാൻ സംസ്ഥാന തലത്തിൽ ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കും. ഇതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഓരോ ദിവസവും സ്ഥിതി​ഗതികൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് നി‍ർദ്ദേശിച്ചു.

ചില വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടമുണ്ടാകുന്ന സാ​ഹചര്യമുണ്ട്. മെയ് ഒന്നിന് ശേഷം 18 വയസ്സ് കഴിഞ്ഞവർക്കുള്ള കവാക്സിൻ കൂടി ലഭ്യമാകുന്നതിനാൽ വലിയ തിക്കും തിരക്കും ഉണ്ടാകാനിടയുണ്ട്. പ്രയാസമില്ലാതെ ആളുകൾക്ക് വാക്സിൻ എടുത്തുപോകാനുള്ള സാഹചര്യം ഒരുക്കാൻ തീരുമാനിച്ചു. എല്ലാ സ്ഥലങ്ങളിലും ഓൺലൈൻ ബുക്കിം​ഗ് സൗകര്യം ഉണ്ടാകണം. ബുക്ക് ചെയ്ത് അറിയിപ്പ് ലഭിച്ചവ‍ർ മാത്രം കേന്ദ്രത്തിലെത്തുന്ന സംവിധാനമുണ്ടാക്കാനാണ് ലക്ഷ്യം.

- Advertisement -

കൊവിഡ് ബോധവൽക്കരണം ശക്തിപ്പെടുത്താൻ ക്യാംപയിനുകൾ നടുത്തും. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ പ്രധാനമാണ്. പുതിയ നേതൃത്വങ്ങൾക്ക് ഇതിനുള്ള പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽ കഴിയുന്ന രോ​ഗികൾക്ക് നേരത്തേ നൽകിയതിന് സമാനമായ സഹായങ്ങൾ എത്തിക്കുന്നതിൽ ഫലപ്രധമായി ഇടപെടാൻ തദ്ദേശസ്ഥാപനങ്ങങൾക്ക് കഴിയും. വാർഡ് തല സമിതി രൂപീകരിക്കണമെന്നും അതിന്റെ ചുമതല വാർഡിൽ നിന്നുള്ള തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ല ജനപ്രതിനിധി ആയിരിക്കും. സാഹചര്യം മനസ്സിലാക്കി ഇടപെടാൻ ത​​ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

ശനിയാഴ്ച സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളക്ക് പൊതുഅവധി.ഹയര്‍ സെക്കന്ററി പരീക്ഷയിൽ മാറ്റമില്ല. 24, 25 തീയതികളിൽ അവശ്യ സർവ്വീസുകൾ മാത്രം. നേരത്തേ നിശ്ചയിച്ച കല്യാണം ​ഗൃഹപ്രവേശം എന്നിവ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി. 75 പേർ എന്ന പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. 75 ൽ എത്തിക്കാതെ പങ്കാളിത്തം എത്രത്തോളം കുറയ്ക്കാനാകുമോ അത്രയും നല്ലതായിരിക്കും.

നിലവിലെ സാഹചര്യം വിലയിരുത്തി ഈ പരിധി കുറയ്ക്കേണ്ടതും ആലോചിക്കേണ്ടി വരും. സാഹൂ​ഗഹ്യ അകലം പാലിക്കൽ പ്രധാനം. ഹാളിനകത്തെ പരിപാടികളിലും നല്ല ശ്രദ്ധ വേണം. അവിടങ്ങളിൽനിന്നാണ് കൂടുതൽ വൈറസ് ബാധ ഏൽക്കുന്നതെന്നാണ് റിപ്പോർട്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ മാത്രം നടത്തുക. ട്യൂഷൻ സെന്ററുകൾ നടത്താൻ പാടില്ല.

സമ്മ‍ർ ക്യാംപുകൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് തുടരേണ്ടതില്ല. ബീച്ച് പാർക്ക് എന്നിവിടങ്ങളിൽ പ്രോട്ടോകോൾ പാലിക്കുന്നത് പൊലീസും സെൻട്രൽ മജിസ്ട്രേറ്റുമാരും പൂ‍ർണ്ണമായും ഉറപ്പാക്കണം.രാത്രികാല നിയന്ത്രണം ശക്തമായി തുടരും. രാത്രികാലങ്ങളിൽ ആഹാരത്തിന് വിഷമമുണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. നോമ്പുകാലമായതിനാൽ വീടുകളിൽ നിന്നല്ലാതെ ഹോട്ടലിനെ ആശ്രയിക്കുന്നവരുമുണ്ടാകും. അത്തരം ആളുകൾക്ക് ഭക്ഷണം ലഭ്യമാകുക എന്നത് പ്രധാനമാണ്. അത്തരം ക്രമീകരണം അതത് സ്ഥലത്ത് ഉണ്ടാകണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week