KeralaNews

കേന്ദ്ര നേട്ടങ്ങൾ പറഞ്ഞ് ഗവർണറുടെ പ്രസംഗം;റിപ്പബ്ലിക് ദിനത്തിലും മുഖത്തുനോക്കാതെ മുഖ്യമന്ത്രിയും ഗവർണറും

തിരുവനന്തപുരം∙ റിപ്പബ്ലിക് ദിനാഘോഷ വേദിയിലും സംസ്ഥാന സർക്കാരിനെ വിമർശിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകൾ മേഖലയെ മലിനമാക്കുന്നു.

ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര്യ സ്ഥാപനങ്ങൾ കേരളത്തിനു വേണമെന്നും ഗവർണർ പറഞ്ഞു. കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണം. വിയോജിപ്പുകൾ ആക്രമണങ്ങളിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും അദ്ദേഹം പറഞ്ഞു.  അധികാരത്തിനായുള്ള മത്സരങ്ങൾ ഭരണനിർവഹണത്തെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിക്ക് അടുത്താണ് ഇരുന്നതെങ്കിലും ഇരുവരും പരസ്പരം മുഖത്തുനോക്കിയില്ല. ഇന്നലെ നിയമസഭയിലും ഇരുവരും മിണ്ടിയിരുന്നില്ല. മടങ്ങുമ്പോള്‍ ഗവര്‍ണര്‍ തൊഴുതെങ്കിലും മുഖ്യമന്ത്രി ഗൗനിച്ചില്ല. 

കലാപരിപാടികൾ ഒരുമിച്ചിരുന്ന് ആസ്വദിച്ച ഗവർണറും മുഖ്യമന്ത്രിയും പരസ്പരം മുഖം നൽകാതിരിക്കാൻ ശ്രദ്ധിച്ചുവെന്നതാണ് ശ്രദ്ധേയം. ഇതോടെ രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കില്ലെന്നാണ് വിലയിരുത്തൽ. ചടങ്ങ് കഴിഞ്ഞ് മടങ്ങവെ മുഖ്യമന്ത്രിക്ക് ഹസ്തദാനം നൽകാനും ഗവർണർ തയ്യാറായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker