നെടുനീളന്‍ ഇംഗീഷ് വാക്കുകള്‍ കേട്ട് കണ്ണു തള്ളി ചെന്നിത്തല! ഒടുവില്‍ ഷാള്‍ അണിയിച്ച് ആദരിച്ചു

ഇടുക്കി: നെടുനീളന്‍ ഇംഗീഷ് വാക്കുകള്‍ കൊണ്ട് ശശി തരൂരിനെ പോലും അമ്പരപ്പിച്ച ദിയയ്ക്ക് മുന്നില്‍ കണ്ണുതള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദിയ പറഞ്ഞ ഇംഗ്ലീഷ് വാക്ക് കേട്ട് ഞെട്ടിയ ചെന്നിത്തല തന്റെ തോളിലെ ഷാള്‍ ദിയയെ അണിയിച്ച് ആദരിച്ചു. പത്താം ക്ലാസുകാരിയായ ദിയയെ അഭിനന്ദിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പും പങ്കിട്ടു.

‘ഇംഗ്ലീഷിലെ കടുപ്പമുള്ള, ദൈര്‍ഘ്യമുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് പ്രിയപ്പെട്ട ശശി തരൂര്‍ എം പിയുടെ പേരാണ്. എന്നാല്‍ തന്റെ ഇംഗ്ലീഷ് പ്രവീണ്യം കൊണ്ട് അദ്ദേഹത്തെ പോലും അത്ഭുതപ്പെടുത്തിയ ഇടുക്കിയിലെ ദിയ ട്രീസ്സ എന്ന് പെണ്‍കുട്ടിയെ പരിചയപ്പെടാന്‍ സാധിച്ചു.

ആരെയും അമ്പരപ്പിക്കുന്ന ദിയയുടെ കഴിവ് നേരിട്ട് കാണാന്‍ സാധിച്ചു. ദിയയ്ക്ക് ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.’ വിഡിയോ പങ്കുവച്ച് അദ്ദേഹം കുറിച്ചു.

https://fb.watch/3Et3_nrFh6/

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News