24.2 C
Kottayam
Sunday, June 7, 2026

കൊവിഡ് പോസിറ്റീവ് ആയ യുവതിയുടെ മുലപ്പാലിന് നിറവ്യത്യാസം; പാല്‍ കുടിച്ച കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു

Must read

വാഷിങ്ടണ്‍: കൊവിഡ് പോസിറ്റീവായ യുവതിയുടെ മുലപ്പാലിന് നിറവ്യത്യാസം വന്നതായി റിപ്പോര്‍ട്ട്. യുവതിയുടെ കുഞ്ഞിനും കൊവിഡ് പൊസിറ്റീവാണ്. മുലപ്പാലിലെ നിറവ്യത്യാസം ചികില്‍സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശ്ചര്യമുണ്ടാക്കി.

മിറര്‍ വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മെക്‌സിന്‍ സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി അന്ന കോര്‍ട്ടസ് അടുത്തിടെയാണ് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവം കഴിഞ്ഞ് കുറച്ചു ദിവസത്തിനുശേഷമാണ് അന്നയ്ക്ക് കൊവിഡ് പൊസിറ്റീവായത്. കുഞ്ഞിനും രോഗം പടര്‍ന്നു. കുഞ്ഞിന് പാല്‍ നല്‍കുന്നതിനിടെയാണ് നിറം വ്യത്യാസം അന്നയുടെ ശ്രദ്ധയില്‍പ്പെട്ടത്.

പരിശോധനയില്‍ പാലില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. പാലിലൂടെയാണ് അന്നയുടെ കുഞ്ഞിന് രോഗം പടര്‍ന്നതെന്ന് ഇതോടെ വ്യക്തമായി. കുറച്ചുദിവസത്തെ ചികില്‍സയ്ക്ക് ശേഷം അന്നയ്ക്കും കുഞ്ഞിനും രോഗം ഭേദമായി. അതോടെ പാലിലെ നിറം വ്യത്യാസം മാറുകയും ചെയ്തു.

കൊവിഡ് ബാധിക്കുമ്പോഴുണ്ടാകുന്ന അണുബാധ ആയിരിക്കാം പാലിലെ നിറ വ്യത്യാസത്തിനു കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. അന്നയും, കുഞ്ഞും സുഖമായിരിക്കുന്നു. കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നതിന് പ്രശ്‌നങ്ങളിലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രസവത്തിനു ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം യുവതി കഴിച്ചിരുന്ന ആഹാരത്തിന്റെ പാര്‍ശ്വഫലങ്ങളാകാനുളള സാധ്യതയും തളളിക്കളയുന്നില്ല. പ്രസവ ശേഷം ധാരാളം പച്ചക്കറികള്‍ അന്ന കഴിച്ചിരുന്നു.

- Advertisement -

ഇതാണോ നിറവ്യത്യാസത്തിന് കാരണമായതെന്നും ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്. പാലിലൂടെ കുഞ്ഞിന് കൊവിഡ് വൈറസ് ബാധിച്ചത് അപൂര്‍വമാണെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week