26.9 C
Kottayam
Monday, November 25, 2024

കിംഗ് ഈസ് ബാക്ക്,സൺറൈസേഴ്സിനെ തകർത്ത് ചെന്നൈയ്ക്ക് ജയം

Must read

പുനെ: ഐപിഎല്ലില്‍ (IPL 2022) എം എസ് ധോണിയുടെ (MS Dhoni) ക്യാപ്റ്റന്‍സി തിരിച്ചുവരവില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് (Chennai Super Kings) ത്രില്ലർ ജയം. ചെന്നൈ മുന്നോട്ടുവെച്ച 203 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സണ്‍റൈസേഴ്സിന് (Sunrisers Hyderabad) 20 ഓവറില്‍ ആറ് വിക്കറ്റിന് 189 റണ്‍സെടുക്കാനേയായുള്ളൂ. 13 റണ്‍സിനാണ് സിഎസ്‍കെയുടെ (CSK) ജയം. മുകേഷ് ചൌധരി (Mukesh Choudhary) നാല് വിക്കറ്റ് നേടിയപ്പോള്‍ നിക്കോളാസ് പുരാന്‍റെ (Nicholas Pooran) പോരാട്ടം പാഴായി.

മറുപടി ബാറ്റിംഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണർമാർ പവർപ്ലേ പവറാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആറാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ അഭിഷേക് ശർമ്മയെയും മൂന്നാമന്‍ രാഹുല്‍ ത്രിപാഠിയെയും പുറത്താക്കി മുകേഷ് ചൌധരി ഇരട്ട പ്രഹരം നല്‍കി. തുടർച്ചയായി രണ്ട് സിക്സർ നേടി സമ്മർദത്തിലാക്കാന്‍ ശ്രമിച്ച് എയ്‍ഡന്‍ മാർക്രാമിനെ തൊട്ടടുത്ത പന്തില്‍ സാന്‍റ്‍നർ പറഞ്ഞയച്ചു. നിക്കോളാസ് പുരാനും കെയ്ന്‍ വില്യംസണും പരമാവധി ശ്രമിച്ചു. എന്നാല്‍ ഇതിനിടെ 37 പന്തില്‍ 47 റണ്‍സെടുത്ത് നില്‍ക്കേ വില്യംസണ്‍ പ്രിറ്റോറിയസിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി.

15 ഓവർ പൂർത്തിയാകുമ്പോള്‍ സണ്‍റൈസേഴ്സ് 131-4 എന്ന നിലയിലായിരുന്നു. ശശാങ്ക് സിംഗിനെ കൂട്ടുപിടിച്ച് പുരാന്‍ ശ്രമിച്ചെങ്കിലും റണ‍മലയുടെ ഉയരം കൂടുതലായിരുന്നു. ശശാങ്ക് 14 പന്തില്‍ 15 ഉം വാഷിംഗ്ടണ്‍ രണ്ട് പന്തില്‍ 2ലും അടുത്ത പന്തുകളില്‍ മുകേഷ് ചൌധരിയുടെ ഓവറില്‍ മടങ്ങിയതോടെ സണ്‍റൈസേഴ്സ് പ്രതിസന്ധിയിലായി. പിന്നാലെ ഇരട്ട ഭാഗ്യം പുരാന് ലഭിച്ചെങ്കിലും റണ്‍മലയുടെ ഉയരം കീഴടക്കാന്‍ പോന്നതല്ലായിരുന്നു. പുരാന്‍ 33 പന്തില്‍ 64* ഉം മാർക്കോ ജാന്‍സണ്‍ അക്കൌണ്ട് തുറക്കാതെയും പുറത്താകാതെ നിന്നു.

രവീന്ദ്ര ജഡേജ മാറി എം എസ് ധോണി വീണ്ടും നായകനായപ്പോള്‍ ഈ സീസണിലെ ഗംഭീര തുടക്കങ്ങളിലൊന്നാണ് മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സ് നേടിയത്. പ്രതാപകാലത്തേക്ക് ആരാധകരെ തിരികെ കൊണ്ടുപോയ റുതുരാജ് ഗെയ്ക്‌വാദിനൊപ്പം ദേവോണ്‍ കോണ്‍വേ ചെന്നൈക്ക് അതിശയിപ്പിക്കുന്ന തുടക്കം നല്‍കി. ഗെയ്ക്‌വാദ് 33 പന്തില്‍ 50 തികച്ചു. പിന്നാലെ പേസ് എക്സ്പ്രസ് ഉമ്രാന്‍ മാലിക്കനെയടക്കം തകർത്തടിച്ച് ഗെയ്ക്‌വാദ് സിക്സർ പൂരമൊരുക്കി. പവർപ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെടുത്ത ടീമിനെ 11-ാം ഓവറില്‍ എയ്ഡന്‍ മാർക്രാമിനെ അടിച്ചുപറത്തി ഗെയ്ക്‌വാദ് 100 കടത്തി.

12 ഓവർ പൂർത്തിയാകുമ്പോള്‍ ചെന്നൈ വിക്കറ്റ് നഷ്ടമില്ലാതെ 117 റണ്‍സ്. 39 പന്തില്‍ കോണ്‍വേയും അർധ സെഞ്ചുറി തികത്തോടെ 15 ഓവറില്‍ 150 കടന്നു സിഎസ്‍കെ. 18-ാം ഓവറില്‍ 99ല്‍ നില്‍ക്കേ സെഞ്ചുറിക്കരികെ ഗെയ്ക്‌വാദിനെ ഭുവിയുടെ കൈകളില്‍ നടരാജന്‍ എത്തിച്ചു. 17.5 ഓവറില്‍ 182ല്‍ നില്‍ക്കേയാണ് ചെന്നൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിയുന്നത്. ഗെയ്ക്‌വാദ് 57 പന്തില്‍ ആറ് വീതം ഫോറും സിക്സറും സഹിതം 99 റണ്ണെടുത്തു. പിന്നാലെയെത്തിയ ധോണിയെ 7 പന്തില്‍ എട്ടില്‍ നില്‍ക്കേ നട്ടു മടക്കി. ചെന്നൈ ഇന്നിംഗ്‍സ് അവസാനിക്കുമ്പോള്‍ കോണ്‍വേയ്ക്കൊപ്പം രവീന്ദ്ര ജഡേജ 1* പുറത്താകാതെ നിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

Popular this week