24 C
Kottayam
Thursday, June 4, 2026

എന്റെ നല്ല സുഹൃത്തുക്കള്‍ തന്നെ പിന്നീട് കാമുകന്മാരായിട്ടുണ്ട്! പ്രണയം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റില്ലെന്ന അവസ്ഥയില്‍ ഞങ്ങള്‍ കൈ കൊടുത്ത് പിരിഞ്ഞു; വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് ചന്ദ്ര ലക്ഷ്മണന്‍

Must read

ഒരു കാലത്ത് സീരിയലുകളിലും സിനിമയിലും നിറസാന്നിദ്ധ്യമായിരിന്നു നടി ചന്ദ്ര ലക്ഷ്മണ്‍. 2002ല്‍ പുറത്തിറങ്ങി സ്റ്റോപ്പ് വയലന്‍സ് എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു ചന്ദ്ര ലക്ഷമണ്‍ വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. എന്നാല്‍ താരത്തെ എന്നെന്നും ആരാധകരുടെ മനസ്സില്‍ പ്രതിഷ്ഠിച്ചത് സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രമായിരുന്നു. മലയാള സീരിയല്‍ പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രമായി സാന്ദ്ര നെല്ലിക്കാടന്‍ മാറിയതിനു പിന്നില്‍ ചന്ദ്രയുടെ അഭിനയ മികവായിരുന്നു.

വര്‍ഷങ്ങളോളം അഭിനയ രംഗത്ത് നിന്നിരുന്ന നടിയെ കഴിഞ്ഞ കുറേ നാളുകളായി കാണാനില്ലായിരുന്നു. ഒടുവില്‍ മടങ്ങി വരവിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍. ഒപ്പം വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന വാര്‍ത്തകളിലെ സത്യാവസ്ഥയെ കുറിച്ചും നടി വെളിപ്പെടുത്തുകയാണിപ്പോള്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

കല്യാണം എപ്പോഴാണ് എന്ന ചോദ്യം കേട്ടു മടുത്തുവെന്നും കല്യാണം കഴിയാത്ത ഞാന്‍ കല്യാണം കഴിച്ച് അമേരിക്കയില്‍ സെറ്റിലായി എന്ന വാര്‍ത്ത വന്നത് അടുത്തിടെയാണെന്നും താരം പറയുന്നു. ”ഈ വാര്‍ത്ത കണ്ട് ഞാനും അപ്പയും അമ്മയുമൊക്കെ ഒരുപാട് ചിരിച്ചു. കല്യാണം എന്ന് പറയുന്നത് എടുത്ത് ചാടി ചെയ്യേണ്ട ഒരു കാര്യമല്ല. ഇത്രയും കാലമായി കല്യാണം കഴിക്കാത്തത് പ്രേമനൈരാശ്യം കാരണമാണോ എന്ന് ചോദിച്ചാല്‍ അല്ല”. ചന്ദ്ര പറയുന്നു.

”ഞാന്‍ ഒരു അവശ കാമുകിയൊന്നുമല്ല, പ്രേമമൊക്കെ ഉണ്ടായിട്ടുണ്ട് പക്ഷേ നൈരാശ്യമൊന്നും ഉണ്ടായിട്ടില്ല. എന്റെ നല്ല സുഹൃത്തുക്കള്‍ തന്നെ പിന്നീട് കാമുകന്മാരായിട്ടുണ്ട്. പ്രണയം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റില്ലെന്ന അവസ്ഥയില്‍ ഞങ്ങള്‍ കൈ കൊടുത്ത് പിരിഞ്ഞവരാണ്” താരം പറയുന്നു.

- Advertisement -

നിമിത്തത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് താനെന്നും ഒന്നും മുന്‍കൂട്ടി തീരുമാനിക്കാറില്ലെന്നും എന്താണോ സംഭവിക്കുന്നത് അതനുസരിച്ച് മുമ്പോട്ടു പോവുകയാണ് പതിവെന്നും ചന്ദ്ര പറയുന്നു. ”എന്റെ ആദ്യ സിനിമ എ കെ സാജന്റെ സ്റ്റോപ് വയലന്‍സാണ്. ഇപ്പോള്‍ ഞാന്‍ തിരിച്ച് വരുന്ന സിനിമയുടെ പേര് ‘ഗോസ്റ്റ് റൈറ്റര്‍’. രണ്ടിന്റെയും ടൈറ്റില്‍ ഇംഗ്ലീഷിലാണ്”. താന്‍ ഈ ചിത്രം തെരഞ്ഞെടുക്കാന്‍ ഒരു കാരണം ഈ ചിത്രത്തിന്റെ ടൈറ്റിലാണെന്നും ചന്ദ്ര പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week