28.8 C
Kottayam
Thursday, June 4, 2026

അയാളുടെ സ്പര്‍ശനം അന്ന് ഒരു കളി പോലയേ കരുതിയുള്ളൂ, മുതിര്‍ന്നപ്പോഴാണ് പീഡനമാണെന്ന് മനസിലായത്; ചെറുപ്പത്തിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവതി

Must read

സമൂഹത്തില്‍ കുട്ടികളള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. പലപ്പോഴും അടുത്തബന്ധുക്കളും അധ്യാപകരുമൊക്കെയാണ് കുട്ടികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്. പല കുട്ടികളും ഭയം കാരണം ഇതൊന്നും പുറത്ത് പറയില്ല. ഇത്തരത്തില്‍ ചെറുപ്പത്തില്‍ അനുഭവിച്ച ചൂഷണം മുതിര്‍ന്നപ്പോഴാണ് പീഡനമാണെന്നു മനസ്സിലായതെന്നു വെളിപ്പെടുത്തുകയാണ് ഒരു യുവതി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലാണ് അവര്‍ തന്റെ ദുരനുഭവം പങ്കുവച്ചത്.

യുവതിയുടെ കുറിപ്പ് ഇങ്ങനെ

ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് എന്റെ അച്ഛന്റെ സുഹൃത്ത് എപ്പോഴും വീട്ടില്‍ വരുമായിരുന്നു. അച്ഛനൊപ്പം ചെസ് കളിക്കാനാണ് വരുന്നത്. അച്ഛന്‍ വീട്ടിലെത്താന്‍ വൈകുന്ന ദിവസം അയാള്‍ പുറത്ത് കാത്ത് നില്‍ക്കും. അമ്മ അയാള്‍ക്ക് ചായ നല്‍കും. അപ്പോഴാണ് അത് സംഭവിച്ചിരുന്നത്. അയാള്‍ എന്റെ പാന്റിനുള്ളില്‍ കൈകടത്തും. അയാളുടെ സ്വകാര്യ ഭാഗങ്ങളില്‍ എന്നെക്കൊണ്ടും സ്പര്‍ശിപ്പിക്കും. എന്നെ അത് വല്ലാതെ അസ്വസ്ഥയാക്കിയിരുന്നെങ്കിലും അത് ഒരു ഗെയിം ആണെന്നാണ് ഞാന്‍ കരുതിയിരുന്നത്.

ഈ സമയത്താണ് ഞാന്‍ ഒരു ബന്ധുവിന്റെ വീട് സന്ദര്‍ശിക്കാനായി പോയത്. പക്ഷേ എനിക്ക് പരീക്ഷ ഉള്ളതിനാല്‍ വീട്ടിലേക്ക് വേഗം തിരികെ വരണമായിരുന്നു. അന്ന് അമ്മ എന്നെ കൂട്ടാനായി അയാളെ അയച്ചു. വീട്ടിലേക്ക് തിരികെ വരുന്ന വഴിക്ക് വീണ്ടും അത് ആവര്‍ത്തിച്ചു. അന്ന് ഞാന്‍ അമ്മയോട് ഇനി ഒരിക്കലും എന്നെ കൂട്ടാനായി അയാളെ അയയ്ക്കരുതെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ കൃത്യമായി എനിക്ക് പറഞ്ഞ് മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലും അയാള്‍ എന്നെ അസ്വസ്ഥനാക്കുന്നുവെന്ന് ബോധ്യപ്പെടുത്തി. പിന്നീട് അയാളെ ഞാന്‍ കണ്ടിട്ടില്ല.

- Advertisement -

വര്‍ഷങ്ങള്‍ക്കു ശേഷം അതിനെക്കുറിച്ച് അച്ഛനമ്മമാരോട് ചോദിച്ചപ്പോള്‍ എനിക്ക് അന്ന് കൃത്യമായി വിശദീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അയാള്‍ എന്നെ അസ്വസ്ഥയാക്കിയെന്നത് അവര്‍ക്കു മനസ്സിലായി എന്നാണ് പറഞ്ഞത്. ഞാന്‍ പതിനൊന്നാം ക്ലാസില്‍ എത്തിയപ്പോഴാണ് ഞാന്‍ എന്താണ് നേരിട്ടത് എന്നതിന്റെ ഗൗരവം ഉള്‍ക്കൊണ്ടത്.

- Advertisement -

ഞാന്‍ ലൈംഗിക വേട്ടക്കാരെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി. എന്തുകൊണ്ടാണ് അവര്‍ മറ്റുള്ളവരെ ദുരുപയോഗം ചെയ്യുന്നത് എന്ന് അന്വേഷിച്ചു. ഇതില്‍ നിന്നും അയാളുടെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ എന്തെങ്കിലും ഉണ്ടോ എന്ന് തിരഞ്ഞു. എന്നാല്‍ അദ്ദേഹം എന്നെ ഉപദ്രവിച്ചതിന്റെ ഒരു ന്യായീകരണവും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. മാനസികമായി അന്ന് ഞാന്‍ തകര്‍ന്നു.

അതോടെ ഒന്നും തീര്‍ന്നില്ല. കോളജില്‍ ആദ്യ വര്‍ഷം പഠിക്കുന്ന സമയത്ത് ഞാനും എന്റെ സുഹൃത്തുംകൂടി വഴിയില്‍ തെരുവു നായയ്ക്കു ഭക്ഷണം നല്‍കുകയായിരുന്നു. അന്ന് എന്റെ പിന്നില്‍ നിന്ന് ഒരാള്‍ സ്വയംഭോഗം ചെയ്യുന്നത്ത് കണ്ടു. പേടിച്ച് ഞങ്ങള്‍ ക്യാംപസിലേക്ക് ഓടി. അയാള്‍ പിന്നാലെ ഓടി. അടുത്ത ദിവസം തന്നെ വീട്ടിലേക്ക് തിരികെ എത്താന്‍ തീരുമാനിച്ചു. അതിനു മുമ്പ് അയാള്‍ക്കെതിരെ പരാതി നല്‍കി. എന്നാല്‍ അയാളുടെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ടാണ് പോലീസ് പെരുമാറിയത്. അയാള്‍ മാനസികമായി സുഖമില്ലാത്തയാളാണെങ്കിലോ എന്ന ചോദ്യമാണ് ചോദിച്ചത്.

ഒരു മനശാസ്ത്രജ്ഞനെ കണ്ടെത്താന്‍ എന്റെ മാതാപിതാക്കള്‍ എന്നെ സഹായിച്ചു. എനിക്ക് വിഷാദവും പിടിഎസ്ഡിയും കണ്ടെത്തി. ഒരു ദിവസം രണ്ടുമൂന്നു തവണ എന്റെ മനോനില തെറ്റാന്‍ തുടങ്ങി. ഞാന്‍ മരുന്ന് കഴിച്ചു. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കാന്‍ എന്റെ മാതാപിതാക്കള്‍ ശരിക്കും ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. എന്റെ മാനസികാരോഗ്യം ഇടിഞ്ഞു. ഞാന്‍ എന്റെ മരുന്നുകള്‍ അമിതമായി കഴിക്കുകയും മൂന്ന് ദിവസം ഐസിയുവില്‍ കഴിയുകയും ചെയ്തു.

- Advertisement -

അങ്ങനെ കുറച്ച് ഭേദമായി. പക്ഷേ എന്റെ മാതാപിതാക്കള്‍ എന്റെ കൂടെ നിന്നു. എന്നെ തിരിച്ചുപിടിക്കാന്‍ സഹായിക്കാനായി അവര്‍ എന്നെ ജയ്പുരിലേക്കു കൊണ്ടുപോയി. പിന്നീട് എനിക്ക് കോളജിനായി നോയിഡയിലേക്ക് പോകേണ്ടിവന്നു. ഞാന്‍ ഹോസ്റ്റലില്‍ താമസിച്ചില്ല. മൂന്നു മാസം എന്നോടൊപ്പം താമസിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു. ലൈംഗികാതിക്രമത്തിനും അതിനുശേഷമുള്ള ആഘാതത്തിനും ഇരയായതിനാല്‍, ഇതിനെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു.

അതിനാല്‍, ഞാന്‍ ‘ബ്രേക്ക് ദ സൈലന്‍സ്’ എന്ന പേരില്‍ ഒരു ക്യംപെയ്ന്‍ ആരംഭിക്കുകയും സ്‌കൂളുകളിലും അനാഥാലയങ്ങളിലും സര്‍വകലാശാലകളിലും പ്രസംഗിക്കുകയും ചെയ്തു. ക്രമേണ, ‘ബ്രേക്ക് ദ സൈലന്‍സ്’ ഒരു എന്‍ജിഒയായി വളരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മറ്റൊരു കുട്ടിക്കും ഈ അവസ്ഥ വരരുത്. ഇത് എന്നിലൂടെ അവസാനിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week