കൊച്ചി: സിസ്റ്റര്‍ അഭയക്കേസിലെ വിചാരണയ്ക്ക് രണ്ടാഴ്ചത്തെ സ്റ്റേ. ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ വിചാരണ നിര്‍ത്തിവക്കയ്ണമെന്ന പ്രതിഭാഗം ഹര്‍ജി അനുവദിച്ചു.
തിരുവനന്തപുരത്ത് കൊവിഡ് കേസുകള്‍ കൂടുതലാണെന്നും താമസ സൗകര്യമില്ലെന്നും ഹര്‍ജിക്കാര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വിചാരണ തുടരാന്‍ ബുദ്ധിമുട്ടുണ്ട്. ഹര്‍ജിക്കാര്‍ക്ക് 70 ന് മുകളില്‍ പ്രായമുണ്ട്. അഭിഭാഷകരും 65 കഴിഞ്ഞവരാണെന്നും സിസ്റ്റര്‍ സ്റ്റെഫിയും ഫാദര്‍ തോമസ് കോട്ടൂരും പറഞ്ഞു.
എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കുമെന്ന് സിബിഐ വ്യക്തമാക്കി. സാക്ഷികളായ അന്വേഷണ ഓഫീസര്‍ക്ക് വിചാരണയില്‍ പങ്കെടുക്കാന്‍ സാധിക്കുമോയെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News