News

പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാക ഒഴിവാക്കണം, ഉപയോഗ ശേഷം പതാകകള്‍ വലിച്ചെറിയരുത്; നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങവേ പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയെയും ആശയേയും പ്രതിനിധാനം ചെയ്യുന്നതാണ് ദേശീയ പതാകയെന്നും അതിനാല്‍ തന്നെ ദേശീയ പതാക ബഹുമാനിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. ഉപയോഗ ശേഷം പതാകകള്‍ വലിച്ചെറിയരുത്. സ്വകാര്യമായി പതാകയോടുള്ള ആദരവ് നിലനിര്‍ത്തി വേണം ഇവയെ ഉപേക്ഷിക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ദേശീയ പതാകയോട് അനാദരവ് കാട്ടുന്നത് തടയാനുള്ള 1971-ലെ നിയമത്തിന്റെ രണ്ടാം വകുപ്പ്, 2002 ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ എന്നിവപ്രകാരം ദേശീയ പതാകയെ അപമാനിക്കുകയോ കത്തിക്കുകയോ മോശമാക്കുകയോ ചെയ്യുന്നത് മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകമാണെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button