ന്യൂഡല്‍ഹി: കിറ്റെക്‌സ് ഗ്രൂപ്പിനെ കര്‍ണാടത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കിറ്റെക്‌സിന് എല്ലാ പിന്തുണയും വാഗ്ധാനം ചെയ്തതായി കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കിറ്റെക്‌സിലെ സാബു ജേക്കബിനോട് സംസാരിച്ചു. കേരളത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ധാനം ചെയ്തു. കര്‍ണാടകത്തില്‍ നിക്ഷേപം നടത്തുന്നതിന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തില്‍ നിന്ന് കിറ്റെക്‌സിനെ ആട്ടിയോടിക്കുകയാണെന്ന് എംഡി സാബു.എം. ജേക്കബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തില്‍ മറ്റൊരു വ്യവസായിക്കും ഈ ഗതി വരരുത്. പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നുവെന്നറിയിച്ചിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും സാബു.എം.ജേക്കബ് പറഞ്ഞു.