അയല്‍ വീട്ടില്‍ കളിക്കാന്‍ പോയതിന് ഒമ്പതുവയസുകാരിക്ക് അമ്മയുടെ ക്രൂര പീഢനം; മരകഷ്ണം കൊണ്ട് തല്ലി, കൈയ്യില്‍ മെഴുകുതിരി ഉരുക്കി ഒഴിച്ചു

ബംഗളൂരു: അയല്‍ വീട്ടില്‍പ്പോയി കളിച്ചതിന് ഒന്‍പതുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് അമ്മ. അയല്‍ വീട്ടില്‍പ്പോയി കളിച്ചതിന് ഒന്‍പതുവയസുകാരിയെ തല്ലിച്ചതച്ച ശേഷം തിരി ഉപയോഗിച്ച് കൈ പൊള്ളിക്കുകയായിരുന്നു. കര്‍ണാടകയിലെ ബെംഗളുരുവിലാണ് സംഭവം.

അമ്മയുടെ ക്രൂരതതയില്‍ കുട്ടിയുടെ വലത് കൈയ്ക്കാണ് പൊള്ളലേറ്റത്. ജൂണ്‍ അവസാന വാരം നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുട്ടിയെ കൊണ്ട് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സത്യാവസ്ഥ പുറത്ത് അറിയുന്നത്. വീണ് പരിക്കേറ്റു എന്ന് പറഞ്ഞാണ് കുട്ടിയെ അമ്മ ആശുപത്രിയില്‍ എത്തിച്ചത്.

വലതുകയ്യിലെ പരിക്കില്‍ നടത്തിയ പരിശോധനയിലാണ് മുറിവ് പൊള്ളലേറ്റുണ്ടായതെന്ന് വിശദമായത്. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യാവസ്ഥ അറിയുന്നത്.

സംഭവത്തേക്കുറിച്ച് പെണ്‍കുട്ടി പോലീസിനോട് വിശദമാക്കിയത് ഇങ്ങനെയാണ്. അമ്മ ജോലിക്ക് പോയ സമയത്ത് അയല്‍ വീട്ടില്‍ കളിക്കാന്‍ പോയി. അമ്മ തിരികെ വരുമ്പോഴും കുട്ടി അയല്‍ വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു.

ഇതില്‍ കുപിതയായ യുവതി കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം മരക്കഷ്ണം കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ മെഴുകുതിരി ഉപയോഗിച്ച് പൊള്ളിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News