26.9 C
Kottayam
Sunday, May 5, 2024

രാജ്യത്ത് ഇനി ഇ സിഗരറ്റുകള്‍ ഇല്ല; നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം

Must read

ന്യൂഡല്‍ഹി: രാജ്യത്ത് ഇ സിഗരറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇ സിഗരറ്റുകള്‍ നിരോധിക്കാന്‍ തീരുമാനമായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം വ്യാപകമായി ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ സിഗരറ്റുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ഇ സിഗരറ്റ് നിരോധനത്തിന് പ്രത്യേക ഓഡിനന്‍സ് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മന്ത്രിതല ഉപസമിതിയേയും ചുമതലപ്പെടുത്തി.

സാധാരണ സിഗരറ്റിനെക്കാള്‍ വലിയ ആരോഗ്യ പ്രശ്നങ്ങളാണ് ഇ സിഗരറ്റ് ഉണ്ടാക്കുന്ന്. സാധാരണ സിഗരറ്റിനേക്കാള്‍ അര്‍ബുദ സാധ്യത കൂടുതലാണ് ഇ സിഗരറ്റുകള്‍ക്ക്. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണിത്. സിഗരറ്റിലെ പോലെ നിക്കോട്ടിനും കൃത്രിമ രുചികളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week