ന്യൂഡല്‍ഹി: സ്വകാര്യതയില്‍ നയത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വാട്സ് ആപ്പ് സി.ഇ.ഒക്ക് കത്തയച്ചു. വാട്സപ്പ് സിഇഒ വില്‍ കാത്ചാര്‍ട്ടിനാണ് മന്ത്രാലയം കത്തയച്ചത്.
ആഗോള തലത്തില്‍ തന്നെ ഏറ്റവുമധികം വാട്സപ്പ് ഉപയോക്താക്കള്‍ ഇന്ത്യയിലാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിക്കണം. സ്വകാര്യതാ നയത്തില്‍ അടുത്തിടെ വരുത്തിയ മാറ്റം ഇന്ത്യക്കാരന്റെ നിര്‍ണയാവകാശവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
വിവരങ്ങളുടെ സ്വകാര്യതയിലും തെരഞ്ഞെടുപ്പിലുള്ള സ്വാതന്ത്ര്യത്തിലും ഈ നീക്കം ഉപയോക്താക്കളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തില്‍, നിലവില്‍ വരുത്തിയ മാറ്റം പിന്‍വലിക്കാന്‍ വാട്സപ്പ് തയ്യാറാവണം. വിവരങ്ങളുടെ സ്വകാര്യതയും തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും ഡേറ്റ സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നും ഇന്ത്യ കത്തില്‍ ആവശ്യപ്പെടുന്നു.