കിടപ്പ് മുറിയില്‍ ക്യാമറയെന്ന് യുവതിയുടെ പരാതി! ഭര്‍ത്താവിന്റെ വാദം കേട്ട വനിതാ കമ്മീഷന്‍ ഞെട്ടി
അഗര്‍ത്തല: കിടപ്പുമുറിയില്‍ ഭര്‍ത്താവ് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചെന്ന പരാതിയുമായി യുവതി വനിതാ കമ്മീഷന് മുന്നില്‍. പരാതിപരിഹാരത്തിനിടെ ഭര്‍ത്താവിന്റെ വിചിത്ര മറുപടി കേട്ട വനിതാ കമ്മീഷന്‍ ഞെട്ടി. കിടപ്പുമുറിയില്‍ ക്യാമറ സ്ഥാപിച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നായിരിന്നഒ ഭര്‍ത്താവിന്റെ വാദം.
വെസ്റ്റ് തൃപുര ജില്ലയിലുള്ള സാധുടില്ല ഗ്രാമത്തില്‍ നിന്നുള്ള രത്ന പൊദ്ദറാണ് ഭര്‍ത്താവ് ചന്ദന്‍ കാന്തി ദറിനെതിരെ യുവതിയുടെ പരാതി. എന്നാല്‍ കിടപ്പുമുറിയില്‍ ക്യാമറ വെച്ചിട്ടുണ്ടെങങ്കിലും തങ്ങള്‍ രണ്ട് കട്ടിലിലാണ് കിടക്കുന്നതെന്നും താന്‍ കിടക്കുന്ന ഭാഗത്തേക്ക് മാത്രമാണ് ക്യാമറയുടെ ഫോക്കസെന്നും ഭര്‍ത്താവ് കമ്മീഷന് മുന്നില്‍ വ്യക്തമാക്കി. ഇരുവരുടെയും വിവാഹം മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് നടന്നത്.
വിവാഹത്തിനു ശേഷം സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം ഉണ്ടായതയും യുവതിയുടെ പരാതി പറയുന്നു. രണ്ടു ലക്ഷത്തോളം രൂപ ഭര്‍ത്തൃവീട്ടുകാര്‍ക്ക് നല്‍കിയെങ്കിലും മാനസിക പീഡനം തുടരുകയും, ഇതിനിടെ ഭര്‍ത്താവിന് അവിഹിത ബന്ധം ഉണ്ടെന്ന് മനസിലാക്കുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ വഷളായതെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു. വീട്ടീല്‍ മുഴുവന്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും, ഇതിന്റെ മോണിറ്റര്‍ ഭര്‍ത്താവിന്റെ അമ്മയുടെ മുറിയിലാണെന്നും യുവതി വ്യക്തമാക്കി. സംഭവത്തില്‍ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വനിതാ കമ്മീഷന്‍ കേസെടുത്തു.