26.3 C
Kottayam
Monday, May 13, 2024

ബാലഭാസ്‌കറിന്റെ മരണം; സ്റ്റീഫന്‍ ദേവസിയെ ഇന്ന് സി.ബി.ഐ ചോദ്യം ചെയ്യും

Must read

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റീഫന്‍ ദേവസിയെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. നേരത്തെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്റ്റീഫന്‍ ദേവസിയോട് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്വാറന്റൈനിലായതിനാല്‍ ഹാജരാകുവാന്‍ അദ്ദേഹം സാവകാശം ചോദിച്ചിരുന്നു.

അതേസമയം, ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്ക് നുണപരിശോധന നടത്തും. ബാലഭാസകറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവരാണ് നുണ പരിശോധനയ്ക്ക് തയാറാണെന്ന് കോടതിയില്‍ സമ്മതം അറിയിച്ചത്.

ഡല്‍ഹി, ചെന്നൈ ഫോറന്‍സിക് ലാബിലെ വിദഗ്ധ സംഘമാണ് നുണ പരിശോധന നടത്തുന്നത്. നേരത്തെ, ഇവര്‍ നാല് പേരെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week