ജലീല്‍ കാര്‍ ആവശ്യപ്പെട്ടത് പുലര്‍ച്ചെ 1.30നെന്ന് എ.എം യൂസഫ്

കൊച്ചി: എന്‍.ഐ.എ ഓഫീസില്‍ ഹാജരാകുന്നതിന് പോകാന്‍ മന്ത്രി കെ.ടി ജലീല്‍ നേരിട്ട് വിളിച്ച് തന്നോട്ട് വാഹനം ആവശ്യപ്പെടുകയായിരുന്നുവെന്ന് മുന്‍ എംഎല്‍എ എ.എം.യൂസഫ്. പുലര്‍ച്ചെ 1.30നാണ് മന്ത്രി തന്നെ വിളിച്ചതെന്നും വെളുപ്പിന് 4.30ന് തന്റെ വാഹനം കളമശേരി റെസ്റ്റ്ഹൗസില്‍ എത്തിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇതനുസരിച്ച് വാഹനം 4.30നു തന്നെ റെസ്റ്റ്ഹൗസില്‍ എത്തിച്ചിരുന്നു. അവിടെ നിന്നാണ് പിന്നീട് മന്ത്രി സ്വന്തം വാഹനം ഉപേക്ഷിച്ച് യൂസഫിന്റെ കാറില്‍ എന്‍.ഐ.എ ഓഫീസിലേക്ക് യാത്രതിരിച്ചത്. മുന്‍പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകുന്നതിനു മന്ത്രി സുഹൃത്തിന്റെ സ്വകാര്യ വാഹനത്തിലായിരുന്നു എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News