30.6 C
Kottayam
Sunday, May 12, 2024

കലാഭവന്‍ സോബി പറഞ്ഞത് അടിസ്ഥാനമില്ലാത്ത കാര്യം; നുണ പരിശോധന നടത്താനൊരുങ്ങി സി.ബി.ഐ

Must read

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കലാഭവന്‍ സോബിയേയും പ്രകാശന്‍ തമ്പിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കാനൊരുങ്ങി സി.ബി.ഐ. കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം. നുണപരിശോധനയ്ക്ക് അനുമതി തേടി കോടതിയെ സമീപിക്കാനാണ് സിബിഐയുടെ തീരുമാനം.

ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുന്‍പ് ആക്രമിക്കപ്പെട്ടുവെന്നായിരുന്നു കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. ഇതിന് സാക്ഷിയായിരുന്നുവെന്നും കലാഭവന്‍ സോബി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലാഭവന്‍ സോബിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി സിബിഐ സംഘം തെളിവെടുത്തിരുന്നു. വിശദമായ മൊഴിയും രേഖപ്പെടപത്തിയ എന്നാല്‍ പരിശോധനയില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് സോബി പറയുന്നതെന്നാണ് സിബിഐ നല്‍കുന്ന സൂചന.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശന്‍ തമ്പിയേയും കഴിഞ്ഞ ദിവസം സിബിഐ വിശദമായി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബാലഭാസ്‌കറും ഡ്രൈവറും കടയില്‍ക്കയറി ജ്യൂസ് കുടിച്ചിരുന്നു. അപകടത്തിന് ശേഷം ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജ്യൂസ് കടയില്‍ നിന്ന് പ്രകാശന്‍ തമ്പി ശേഖരിച്ചത് വിവാദമായിരുന്നു. പ്രകാശന്‍ തമ്പി പറഞ്ഞതനുസരിച്ചാണ് ബാലഭാസ്‌കര്‍ അന്നേ ദിവസം രാത്രി യാത്ര പുറപ്പെട്ടതെന്നതും കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇയാളുടെ മൊഴികളിലും വൈരുധ്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകാശന്‍ തമ്പിയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ തീരുമാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week