EntertainmentKeralaNews
കളിയില്‍ തോല്‍ക്കാറായപ്പോള്‍ ബഹളംവെച്ച് ചെസ് ബോര്‍ഡ് തട്ടിക്കളയുന്ന അരിശുംമൂട്ടില്‍ അപ്പുക്കുട്ടന്‍; അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനെ ട്രോളി ആഷിക് അബു
സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനെ ട്രോളി സംവിധായകന്‍ ആഷിഖ് അബു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പരിഹാസവുമായി അദ്ദേഹം എത്തിയിരിക്കുന്നത്. മോഹന്‍ലാലും ജഗതി ശ്രീകുമാറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച യോദ്ധ എന്ന സിനിമയിലെ ഒരു ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മോഹന്‍ലാല്‍ കഥാപാത്രമായ അശോകനും, ജഗതി അവതരിപ്പിച്ച അരിശുംമൂട്ടില്‍ അപ്പുക്കുട്ടനും ചെസ് കളിക്കുന്ന ചിത്രങ്ങളാണ് ആഷിഖ് അബു പങ്കുവച്ചിരിക്കുന്നത്. കളിയില്‍ തോല്‍വി ഉറപ്പാകുമ്പോള്‍ ചെസ്ബോര്‍ഡ് തട്ടിക്കളയുന്ന ജഗതിയാണ് ചിത്രത്തില്‍ ഉള്ളത്. അടിക്കുറുപ്പുകളൊന്നുമില്ലാതെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നതെങ്കിലും അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News