സുശാന്തിന്റെ മരണത്തില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്സി നടത്താനൊരുങ്ങി സി.ബി.ഐ

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്സി നടത്താനൊരുങ്ങി സി.ബി.ഐ. താരത്തിന്റെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സുശാന്തിന്റെ സൈക്കോളജിക്കല്‍ ഓട്ടോപ്സിക്കായി സി.ബി.ഐ ഒരുങ്ങുന്നത്.

സെന്‍ട്രല്‍ ഫോറന്‍സിക്ക് സയന്‍സ് ലബോററ്ററിയാണ് സുശാന്തിന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും ഇഴകീറി പരിശോധിക്കാന്‍ തയാറെടുക്കുന്നത്. വാട്ട്സാപ്പ് ചാറ്റ്, കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമായുള്ള ബന്ധം എന്നിവ സംഘം പരിശോധിക്കും. ഒപ്പം സുശാന്തിന്റെ മാനസിക പിരിമുറുക്കങ്ങള്‍, മൂഡ് സ്വിംഗ്സ്, മാനസികാരോഗ്യം എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും.

ഇത്തരത്തിലൊരു അന്വേഷണം നടക്കുന്ന മൂന്നാമത്തെ സംഭവമാണ് ഇത്. നേരത്തെ സുനന്ദാ പുഷ്‌കര്‍ കേസിലും, ബുരാരി കൂട്ട ആത്മഹത്യാ കേസിലും സി.ബി.ഐ ഇത്തരം അന്വേഷണ രീതി അവലംബിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News