പഞ്ചായത്ത് ഓഫീസ് ആക്രമിച്ച കേസില്‍ നാലു പേര്‍ അറസ്റ്റില്‍

ഇടുക്കി: ചിന്നക്കനാലില്‍ പഞ്ചായത്ത് ഓഫീസ് ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. സ്വകാര്യ കരാറുകാരനായ ഗോപി എന്ന പേരില്‍ അറിയപ്പെടുന്ന രാജന്‍, ആന്റണി, മുത്തുകുമാര്‍, വിജയ് എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. സംഭവത്തില്‍ സെക്രട്ടറിയടക്കമുള്ള ആളുകളെ പരുക്കേല്‍പ്പിച്ചിരുന്നു. ഇവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് ഒരു സംഘം ആളുകള്‍ അടിച്ചു തകര്‍ത്തത്. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയടക്കം അഞ്ച് സ്റ്റാഫുകള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. സൂര്യനെല്ലി സ്വദേശി ഗോപി എന്ന കോണ്‍ട്രാക്ടറും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്നലെ തന്നെ വിവരം ലഭിച്ചിരുന്നു.

ചിന്നക്കനാല്‍ വില്ലേജ് ഓഫീസിന് സമീപം ഇയാള്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന്റെ കാരണം. ശാന്തന്‍ പാറ പോലീസാണ് സംഭവത്തില്‍ കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News