CrimeKeralaNews

അനുവാദമില്ലാതെ മദ്യം എടുത്തുകഴിച്ചു; കൊച്ചിയില്‍ കാറ്ററിംഗ് സ്ഥാപന ഉടമ ജീവനക്കാരനെ അടിച്ചു കൊന്നു

കൊച്ചി: സ്വന്തം ആവശ്യത്തിന് വാങ്ങിവച്ച മദ്യം അനുവാദമില്ലാതെ എടുത്തുകഴിച്ച ജീവനക്കാരനെ കാറ്ററിംഗ് സ്ഥാപന ഉടമ അടിച്ചു കൊലപ്പെടുത്തി. തൃപ്പൂണിത്തുറ ഗായത്രി കാറ്ററിംഗ് ഉടമ മഹേഷാണു ജീവനക്കാരനായ സന്തോഷ് കുമാറിനെ കൊലപ്പെടുത്തിയത്.

മദ്യലഹരിയില്‍ കിടന്നുറങ്ങിയ സന്തോഷിനെ മഹേഷ് തലയ്ക്ക് അടിക്കുകയും ശേഷം ആളൊഴിഞ്ഞ മുറിയിലിട്ട് പൂട്ടുകയുമായിരുന്നു. മഹേഷും മദ്യലലഹരിയിലായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

മഹേഷ് വാങ്ങി വച്ചിരുന്ന മദ്യം അനുവാദമില്ലാതെ സന്തോഷ് കുമാര്‍ എടുത്തുകഴിച്ചതാണു കൊലയ്ക്കു കാരണമായതെന്നു പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker