കോഴിക്കോട്: കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. നിയാസിനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. എല്‍ഡിഎഫില്‍ നിന്നു പണം വാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തോല്‍വി ഉറപ്പാക്കിയെന്നാണു നിയാസിനെതിരെയുള്ള പോസ്റ്ററിലെ ആരോപണം.
കോഴിക്കോട് നഗരസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പക്കല്‍ നിന്നും ലക്ഷങ്ങള്‍ കൈപ്പറ്റി, യുഡിഎഫ് സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ കളമൊരുക്കിയ കെപിസിസി ജനറല്‍ സെക്രട്ടറി നിയാസിനെ പുറത്താക്കുക. എല്‍ഡിഎഫുമായുള്ള വോട്ടുകച്ചവടം അവസാനിപ്പിക്കുക എന്നിങ്ങനെയാണു പോസ്റ്ററില്‍ പറയുന്നത്.
നേരത്തെ ഡിസിസി യോഗത്തിലും നിയാസിനെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റണമെന്നു ഭാരവാഹികള്‍ ആവശ്യമുന്നയിച്ചിരുന്നു. ഈ യോഗത്തില്‍ നിയാസ് പങ്കെടുത്തിരുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News