24.6 C
Kottayam
Tuesday, September 24, 2024

CATEGORY

Sports

ഒടുവിൽ ചെന്നൈ തിരിച്ചു വന്നു, ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്തു

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ തിരിച്ചുവരവ്. റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ അര്‍ധ സെഞ്ചുറിയിലാണ് ചെന്നൈയുടെ ജയഭേരി. വിജയലക്ഷ്യമായ 146 റണ്‍സ് എട്ട് പന്ത് ബാക്കിനില്‍ക്കേ...

രാജസ്ഥാനെ കീഴടക്കി ഹൈദരാബാദ്, ജയം എട്ട് വിക്കറ്റിന്

ദുബായ്:ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വിജയം. എട്ട് വിക്കറ്റിനാണ് വാർനറും സംഘവും രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ഹൈദരാബാദ് ഒരേപോലെ മികവ് പുലർത്തി. സ്കോർ: രാജസ്ഥാൻ 154/6(20) ഹൈദരാബാദ് 156/2(18.1) ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്...

എട്ട് ഇന്നിംഗ്സിനു ശേഷം ടോപ് സ്കോററായി സഞ്ജു, ഹൈദരാബാദിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

ദുബായ്: ഐപിഎല്ലിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 155 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍...

ഐപിഎല്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് വിരാട് കോലി

ഐപിഎല്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍. ലീഗില്‍ 500 ഫോറുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടത്തിലാണ് കോലിയെത്തിയത്. ഡല്‍ഹി കാപിറ്റല്‍സിന്റെ ശിഖര്‍ ധവാന്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. കൊല്‍ക്കത്ത...

കേരള മുന്‍ രഞ്ജി ടീം ക്യാപ്റ്റന്‍ എ. സത്യേന്ദ്രന്‍ അന്തരിച്ചു

ഹൈദരാബാദ്: കേരള മുന്‍ രഞ്ജി ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായ എ. സത്യേന്ദ്രന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൈദരാബാദിലായിരുന്നു അന്ത്യം. കണ്ണൂരില്‍ ജനിച്ചുവളര്‍ന്ന സത്യേന്ദ്രന്‍ ഏറെനാളായി ഹൈദരാബാദില്‍ താമസിച്ചുവരികയായിരുന്നു. മീഡിയം പേസ് ബൗളിങ്ങിലും...

2022 ഫിഫ ലോകകപ്പ്: യോഗ്യത മത്സരങ്ങളില്‍ അര്‍ജന്റീനക്കും ബ്രസീലിനും രണ്ടാം ജയം

2022 ഫിഫ ലോകകപ്പിലേക്കുള്ള യോഗ്യത മത്സരങ്ങളില്‍ അര്‍ജന്റീനക്കും ബ്രസീലിനും തുടര്‍ച്ചയായ രണ്ടാം ജയം. ബ്രസീല്‍ പെറുവിനെയും അര്‍ജന്റീന ബൊളീവിയെയും തോല്‍പ്പിച്ചു. സൂപ്പര്‍ താരം നെയ്മര്‍ നേടിയ ഹാട്രിക്കാണ് ബ്രസീലിന്‌റെ വിജയമന്ത്രം.  എന്നാല്‍ ലാതുറോ മാര്‍ട്ടിനെസ്,...

ധോണിയുടെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണി; പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍

അഹമ്മദാബാദ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിമുഴക്കിയ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ മുന്ദ്ര സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയെയാണ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തില്‍...

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു

ബംഗളൂരു: ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസായിരുന്നു. മിഡില്‍ ഫില്‍ഡ് മാന്ത്രികന്‍ എന്നറിയപ്പെടുന്ന ചാപ്മാന്‍, 1991മുതല്‍ 2001വരെ രാജ്യത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാള്‍, എഫ്...

ചൈന്നെയുടെ തോല്‍വി; ധോണിയുടെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ചെന്നൈ തോറ്റതിന് പിന്നാലെ ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം. മകള്‍ സിവക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും വരെയാണ് സൈബര്‍ ഇടത്തില്‍ നടക്കുന്നത്. ചെന്നൈയുടെ പരാജയത്തില്‍ കേദാര്‍ ജാദിവിനും ധോണിയ്ക്കുമെതിരെയാണ്...

എന്താണ് സഞ്ജുവിന്റെ ഭക്ഷണക്രമം എന്ന് ആനന്ദ് മഹീന്ദ്ര: മറുപടിയുമായി കെവിന്‍ പീറ്റേഴ്‌സണ്‍

ദുബായ്: ഐപിഎല്ലില്‍ ഇതുവരെ കഴിഞ്ഞ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണിന്റെ ഭക്ഷണക്രമം തിരക്കി വ്യവസായിയും മഹീന്ദ്ര ഗൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. എന്താണ് സഞ്ജുവിന്റെ ഭക്ഷണക്രമം...

Latest news