രാജസ്ഥാനെ കീഴടക്കി ഹൈദരാബാദ്, ജയം എട്ട് വിക്കറ്റിന്

ദുബായ്:ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വിജയം. എട്ട് വിക്കറ്റിനാണ് വാർനറും സംഘവും രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ഹൈദരാബാദ് ഒരേപോലെ മികവ് പുലർത്തി.

സ്കോർ:
രാജസ്ഥാൻ 154/6(20)
ഹൈദരാബാദ് 156/2(18.1)

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി ഓപ്പൺ ചെയ്ത ഉത്തപ്പയും സ്റ്റോക്സും പതുക്കെയാണ് തുടങ്ങിയത്. ക്രമേണ താളം കണ്ടെത്താൻ ശ്രമിച്ച ഉത്തപ്പ റൺ ഔട്ടായതോടെ രാജസ്ഥാൻ്റെ നില തെറ്റി. സഞ്ജുവിനും സ്റ്റോക്സിനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. സഞ്ജു 36 റൺസെടുത്ത് ടോപ് സ്കോറർ ആയി. സ്കോറിംഗിന് വേഗം കുറഞ്ഞതോടെ രാജസ്ഥാൻ്റെ ഇന്നിംഗ്സ് 154 ൽ അവസാനിച്ചു. ഹൈദരാബാദിനായി ജെയ്സൻ ഹോൾഡർ മൂന്ന് വിക്കറ്റെടുത്തു.

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഹൈദരാബാദിന് മോശം തുടക്കമാണ് ലഭിച്ചത്. വാർനറും ബെയർസ്റ്റോയും പെട്ടെന്ന് മടങ്ങി. എന്നാൽ പിന്നീട് ഒത്തുചേർന്ന മനീഷ് പാണ്ഡെ-വിജയ് ശങ്കർ സഖ്യം ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 140 റൺസാണ് അടിച്ചെടുത്തത്. 47 പന്തിൽ 83 റൺസുമായി പാണ്ഡെയും 51 പന്തിൽ 52 റൺസുമായി ശങ്കറും പുറത്താകാതെ നിന്നു. ജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത നിലനിർത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News