അഹമ്മദാബാദ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിമുഴക്കിയ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ മുന്ദ്ര സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയെയാണ് അറസ്റ്റ് ചെയ്തത്.
കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയപ്പെട്ടതിന് പിന്നാലെ ധോണിക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. തുടര്‍ന്നാണ് ധോണിയുടെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വിദ്യാര്‍ഥി ഭീഷണി മുഴക്കിയത്. ഇയാള്‍ കുറ്റം സമ്മതിച്ചു.
സംഭവത്തില്‍ കേസെടുത്ത റാഞ്ചി പോലീസ് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഗുജറാത്ത് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥി പിടിയിലായത്. ഇയാളെ റാഞ്ചി പോലീസിന് കൈമാറുമെന്ന് കച്ച് എസ്പി സുരഭി സിംഗ് പറഞ്ഞു. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News