അടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി
പാട്ന: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെയുള്ള 49 സിനിമ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ബിഹാറിലെ കോടതിയിലാണ് അടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി ലഭിച്ചത്....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജയ്പാല് റെഡ്ഡി അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എസ്. ജയ്പാല് റെഡ്ഡി(77) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഐ.കെ.ഗുജ്റാള്‍, മന്മോഹന് സിംഗ് മന്ത്രിസഭകളില്‍ അംഗമായിരുന്നു....
കോഴിക്കോട് ഏഴരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ ഏഴരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍,തിരൂരങ്ങാടി സ്വദേശി സിറാജ് എന്നിവരാണ് പിടിയിലായത്.
അതേസമയം നിറവും രൂപവും മാറ്റി അച്ചാര്‍ പാക്കറ്റുകളുടെ രൂപത്തിലാക്കി ഗള്‍ഫ് രാജ്യങ്ങളിലേക്കു കടത്താന്‍...
രാഖി വധം: തെളിവെടുപ്പ് ഇന്ന്
തിരുവനന്തപുരം: അമ്പൂരി കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി അഖില്‍, രണ്ടാം പ്രതി രാഹുല്‍ എന്നിവരെ മൃതദേഹം മറവുചെയ്തിരുന്ന വീട്ടിലെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തുക. രാഖി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍,...
ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചത് കോപ്പിയടിക്കാന്‍ തന്നെ; ഒടുവില്‍ കുറ്റസമ്മതം നടത്തി ശിവരഞ്ജിത്ത്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതികളിലൊരാളായ ശിവരഞ്ജിത് താന്‍ ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചിരുന്നുവെന്ന് പോലീസിനോട് സമ്മതിച്ചു. കോളജിലെത്തിച്ച ഉത്തരക്കടലാസ് കെട്ടില്‍നിന്നാണ് മോഷണം നടത്തിയതെന്നും കോപ്പിയടിയായിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു. മോഷ്ടിച്ച...
അഞ്ചുവര്‍ഷത്തിനിടെ 1.09 കോടി മരങ്ങള്‍ വെട്ടാന്‍ മോദി സര്‍ക്കാര്‍ അനുമതി നല്കി; കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: അഞ്ചുവര്‍ഷത്തിനിടെ 1,09,75,844 മരങ്ങള്‍ വെട്ടാന്‍ മോദി സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ലോക്സഭയില്‍. 2014-19നും ഇടയില്‍ വികസന പദ്ധതികളുടെ പേരില്‍ വെട്ടിനശിപ്പിച്ച മരങ്ങളുടെ കണക്കാണിത്. 2018-19 കാലഘട്ടത്തിലാണ് ഏറ്റവുമധികം...
കാനത്തിനെതിരെ പോസ്റ്റര്‍ പതിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മാത്യുഭൂമി ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം ഭാരവാഹികളില്‍ ചിലര്‍ കൂടി ഉള്‍പ്പെട്ട സംഘമാണ് പോസ്റ്റര്‍...
അടിയന്തിര ചികിത്സ തേടിയെത്തിയ യുവാവിനെ ഡോക്ടറുടെ ഭാര്യ അപമാനിച്ച് ഇറക്കി വിട്ടു; കുറിപ്പ് വൈറല്‍
അലര്‍ജിക്ക് അടിയന്തിര ചികില്‍സ തേടിയെത്തിയ യുവാവിനെ ഡോക്ടറുടെ ഭാര്യ അധിക്ഷേപിച്ച് ഇറക്കി വിട്ടതായി പരാതി. ഫോട്ടോ ഗ്രാഫറും സിനിമ പ്രവര്‍ത്തകനുമായ അരുണ്‍ പുനലൂരിനാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തെ കുറിച്ച് യുവാവ് തന്നെയാണ് ഫേസ്ബുക്കില...
സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് മുല്ലപ്പള്ളി; തെറ്റിക്കാന്‍ ആരും നോക്കണ്ടെന്ന് കോടിയേരി
തിരുവനന്തപുരം: സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഒട്ടേറെ നല്ല നേതാക്കളുള്ള പാര്‍ട്ടിയാണ് സി.പി.ഐയെന്നും അവര്‍ യുഡിഎഫിലേക്ക് വരണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിലെ നല്ല നേതാക്കളെയും അദ്ദേഹം യുഡിഎഫിന്റെ...
ട്രെയിനില്‍ നിന്ന് വീണു മരിച്ച പോലീസുകാരന് കുമാറിന്റെ മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി ഭാര്യ സജിനി
പാലക്കാട്: രണ്ടു ദിവസം മുമ്പ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച പാലക്കാട് കല്ലേക്കാട് എ.ആര് ക്യാമ്പിലെ പോലീസുകാരന് കുമാറിന്റെ മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി ഭാര്യ സജിനി. കുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍...